പരപ്പനങ്ങാടി: സഹായിച്ച സുമനസുകള്‍ക്ക് നന്ദി പറഞ്ഞ് ആഷ്ലി തിരികെ ജീവിതത്തിലേക്ക് വാക്കറിന്റെ സഹായത്തോടെ പിച്ചവയ്ക്കുകയാണ്. 2019 ഡിസംബറിലാണ് ആഷ്ലിയുടെ ജീവിതത്തില്‍ വേദനകള്‍ സമ്മാനിച്ച ആ അപകടമുണ്ടാകുന്നത്.
കോഴിക്കോട് ഫാഷന്‍ ടെക്നോളജി വിദ്യാര്‍ത്ഥിനിയായിരുന്ന ആഷ്ലി പാസഞ്ചര്‍ ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ നില്ക്കവേ തിരക്കില്‍പ്പെട്ടാണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടക്ക് വീണുപോയത് ആഷ്ലിയെ രക്ഷിക്കാന്‍ ശ്രമിക്കവേ പരപ്പനങ്ങാടി സ്വദേശിയായ കാര്‍ത്തിക എന്ന വിദ്യാര്‍ത്ഥിനിയും പ്ലാറ്റ്ഫോമിലേക്ക് വീണ് പരിക്കേറ്റിരുന്നു. ഇടതുകാലിന്റെ മാംസഭാഗം മുഴുവനും ചതഞ്ഞരഞ്ഞ് എല്ലുകള്‍ വെളിപ്പെട്ട രീതിയിലാണ് ആഷ്ലിയെ അന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഇടതുകാല്‍മുട്ടിന് താഴെ മുറിച്ചുകളയേണ്ടി വരുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായമെങ്കിലും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നവീകരണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ആഷ്ലിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് എല്ലുകള്‍ കൂട്ടിയോജിപ്പിക്കുന്നതിനും മറ്റുമായി അഞ്ച് സര്‍ജറികള്‍ക്ക് വിധേയമാകേണ്ടിവന്നു. ആഷ്ലിക്ക്. ഏറ്റവും ഒടുവിലായി എഴ് ഘട്ടങ്ങളായി നടത്തിയ പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷമാണ് ഇടതുകാല് പൂര്‍വസ്ഥിതിയിലാണ്. ആഷ്ലിമോളുടെ സഹനശക്തി ഒന്നുകൊണ്ട് മാത്രമാണ് വേദനയുടെ ഈ ദുരിത പര്‍വ്വം താണ്ടാനായത്. മിംസ് ആശുപതിയിലെ ഓര്‍ത്തോ വിഭാഗം ഡോ.മൊയ്തു ഷമീറിനും പ്ലാസ്റ്റിക് സര്‍ജറി ഹെഡ് ഡോ.കൃഷ്ണ കുമാറുമാണ് ചികില്‍സക്ക് നേതൃത്വം നല്‍കിയത്.
ചികില്‍സക്ക് മാത്രമായി ഇതുവരെ 16 ലക്ഷം രൂപയോളം ചെലവായി. പരപ്പനങ്ങാടിയിലെ സുമനസുകള്‍ ചേര്‍ന്ന് നടത്തിയ ചികില്‍സാ സഹായ നിധിക്ക് നേതൃത്വം നല്‍കിയത് വാര്‍ഡ് കൗണ്‍സിലറായ കെ.പി.എം.കോയയും തുടിശേരി അനില്‍കുമാറും ടി.സുധീറുമാണ്. പരപ്പനങ്ങാടി കെടി നഗറിലെ കുറൂളില്‍ ഭരതന്-ലീല ദമ്പതികളുടെ നാലുപെണ്മക്കളില് ഇളയവളായ ആഷ്ലി ജീവിതത്തിലേക്ക് തിരികെ പിച്ചവെക്കുമ്പോള്‍ സ്വന്തം കാലില്‍ നില്ക്കാന് വരുമാനമേകുന്ന ഒരു ചെറിയ ജോലിയെങ്കിലും ലഭിച്ചിരുന്നെങ്കിലെന്ന് പ്രത്യാശിക്കുകയാണ് ആഷ്ലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: