ചങ്ങനാശ്ശേരി : എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ജി.സുകുമാരന്‍ നായരെയും ട്രഷററായി ഡോ.എം.ശശികുമാറിനെയും വീണ്ടും തെരഞ്ഞെടുത്തു. ഇത് നാലാം തവണയാണ് സുകുമാരന്‍ നായര്‍ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.ഡയറക്ടര്‍ ബോര്‍ഡില്‍ ഒഴിവ് വന്ന 9 സ്ഥാനങ്ങളും നികത്തി. ജി.സുകുമാരന്‍ നായര്‍ (ചങ്ങനാശ്ശേരി),കലഞ്ഞൂര്‍ മധു (അടൂര്‍),എന്‍.വി.അയ്യപ്പന്‍പിളള(കരുനാഗപ്പള്ളി),ചിതറ എസ്.രാധാകൃഷ്ണന്‍ നായര്‍ (ചടയമംഗലം ),കെ.കെ.പത്മനാഭപിള്ള (അമ്പലപ്പുഴ),വി.എ.ബാബുരാജ് (നെടുമങ്ങാട്), ആര്‍.ബാലകൃഷ്ണപിള്ള(പത്തനാപുരം),ജി.തങ്കപ്പന്‍പിള്ള (കൊട്ടാരക്കര),കോട്ടുകാല്‍ കൃഷ്ണകുമാര്‍(നെയ്യാറ്റിന്‍കര) എന്നിവരെയാണ് ഡയറക്ടര്‍ബോര്‍ഡിലേക്ക് തെരഞ്ഞെടുത്തത്.പെരുന്ന എന്‍എസ്എസ് ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെ ബജറ്റ് അവതരിപ്പിക്കുന്നു.
എന്‍എസ്എസിന് 131 കോടിയുടെ ബജറ്റ്
ചങ്ങനാശ്ശേരി: നായര്‍ സര്‍വീസ് സൊസൈറ്റിയ്‌ക്ക് 131 കോടി രൂപ വരവും അത്രയുംതന്നെ ചെലവും പ്രതീക്ഷിക്കുന്ന 2020-21 സാമ്പത്തികവര്‍ഷത്തേയ്‌ക്കുളള ബജറ്റ് എല്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ അവതരിപ്പിച്ചു. മുന്‍ വര്‍ഷത്തെ ബജറ്റ് 122.50 കോടി രൂപയായിരുന്നു. 24.98 കോടി രൂപ ക്യാപ്പിറ്റല്‍ ഇനങ്ങളിലും 106 കോടി 1.75 ലക്ഷം രൂപ റവന്യൂ ഇനങ്ങളിലും വരവ് പ്രതീക്ഷിക്കുന്നു. ക്യാപ്പിറ്റല്‍ ഇനങ്ങളില്‍ പ്രതീക്ഷിക്കുന്ന ചെലവ് 43.27 കോടിയും റവന്യൂ ഇനങ്ങളില്‍ പ്രതീക്ഷിക്കുന്ന ചെലവ് 87.72 കോടി രൂപയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: