തൃശൂര്‍: നദികളില്‍ നിന്നു മണല്‍ നീക്കം ചെയ്യാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുന്നതിനു മുമ്പ് ഭാരതപുഴയില്‍ മണല്‍ ഓഡിറ്റിങ് പൂര്‍ത്തിയാക്കണമെന്ന് നിളാ വിചാര വേദി ആവശ്യപ്പെട്ടു. 2001ലെ സാന്റ് ആക്ട് പ്രകാരമേ പുഴയിലെ മണലെടുപ്പ് നടത്താന്‍ അനുവദിക്കൂ.
കടവുകളിലെ മണല്‍ തിട്ടപെടുത്തി ജില്ലാ എക്സ്പെര്‍ട്ട് കമ്മിറ്റികളുടെ സഹായത്തോടെ വില നിശ്ചയിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മണല്‍ വില്പന നടത്തണമെന്നാണ് സാന്റ് ആക്ടില്‍ പറയുന്നത്. മണല്‍ ഓഡിറ്റിങ് നടത്തുന്നതിന് സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ്, കോഴിക്കോടുള്ള സിഡബ്ല്യൂആര്‍ഡിഎം എന്നീ സ്ഥാപനങ്ങളെ ആക്റ്റില്‍ ചുമതലപെടുത്തിയിട്ടുണ്ട്. കേരള നിയമസഭയില്‍ വെച്ച 2013ലെ സിഎജി റിപ്പോര്‍ട്ടില്‍ മണല്‍ ഓഡിറ്റിങ് നടത്താതെ മണല്‍ വില നിശ്ചയിച്ചത് മൂലം റവന്യു ഡിപ്പാര്‍ട്ട്മെന്റിന് നഷ്ടങ്ങള്‍ സംഭവിച്ചതായും മണല്‍ ഓഡിറ്റിങ് നിര്‍ബന്ധമായും നടത്തണമെന്നും പരാമര്‍ശമുണ്ട്.
സാന്റ് ആക്ട് സെക്ഷന്‍ 29, റൂള്‍ 30 പ്രകാരം സാന്റ് ഓഡിറ്റിങ് പൂര്‍ത്തിയക്കണമെന്ന് കേരള നിയമസഭയോട് സിഎജി ആവശ്യപെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഭാരതപുഴയിലെ സാന്റ് ഓഡിറ്റിങ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് പുറത്ത് വിട്ടതിന് ശേഷമേ പുഴയിലേയും തടയണകളിലേയും മണലെടുക്കാന്‍ പാടുകയുള്ളൂ. സാന്റ് ആക്റ്റ് പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പൂര്‍ണ്ണമായി പാലിക്കുകയും നദിയുടെ സംരക്ഷണം ഉറപ്പു വരുത്തുകയും വേണം. 2018ലെ പ്രളയത്തില്‍ കേടുപാടുകള്‍ സംഭവിച്ച പമ്പ് ഹൗസുകളുടെയും തടയണകളുടെയും സംരക്ഷണ ഭിത്തികളുടെയും അറ്റകുറ്റപണികള്‍ മണല്‍ വാരല്‍ ആരംഭിക്കുന്നതിനു മുമ്പ് പൂര്‍ത്തീകരിക്കണം. സാന്റ് ഓഡിറ്റിങ് പൂര്‍ത്തിയാക്കാതെ മണലെടുപ്പിന് ശ്രമിച്ചാല്‍ ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കുമെന്ന് നിളാ വിചാര വേദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: