ന്യൂദല്‍ഹി: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഒപ്പിട്ട കരാറിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നാശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. 2008 ആഗസ്തില്‍ സോണിയ കോണ്‍ഗ്രസ് അധ്യക്ഷയും രാഹുല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ആയിരിക്കെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചര്‍ച്ച നടത്തി കരാര്‍ ഒപ്പിട്ടത്. രാഹുല്‍ ഗാന്ധി ഇന്ത്യയെ ഒറ്റുകൊടുക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബീജിങ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ചൈനയില്‍ എത്തിയപ്പോഴായിരുന്നു ചടങ്ങ്. രാഹുലും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയും കരാറില്‍ ഒപ്പു വയ്ക്കുമ്പോള്‍ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയും അന്ന് ചൈനയുടെ വൈസ് പ്രസിഡന്റായിരുന്ന സീ ജിന്പിങ്ങും സാക്ഷികളായി പിന്നിലുണ്ട്. ഇപ്പോള്‍ സീ ജിന്‍പിങ്ങ് പ്രസിഡന്റായിരിക്കുമ്പോഴാണ് ചൈനയുടെ ഇന്ത്യ വിരുദ്ധ നീക്കങ്ങള്‍. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അംഗവുമായിരുന്നു ജിന്‍പിങ്ങ്.
അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനത്തിനെതിരെ കടുത്ത തിരിച്ചടി നല്കുന്ന കേന്ദ്ര സര്‍ക്കാരിനേയും സൈന്യത്തേയും അപമാനിച്ച് ഓരോ ദിവസവും രാഹുല്‍ രംഗത്തു വരുമ്പോഴാണ് കോണ്‍ഗ്രസ്-ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ പുറത്തു വരുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സുപ്രധാന വിഷയങ്ങളില്‍ കോണ്‍ഗ്രസും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ വിവരങ്ങള്‍ കൈമാറാനും ചര്‍ച്ച നടത്താനും ധാരണയിലെത്തിയ കരാര്‍ ആയിരുന്നു അത്.
അതിര്‍ത്തിയില്‍ 20 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത ചൈനയ്ക്കെതിരെ രാജ്യത്ത് വന്‍രോഷവും പ്രതിഷേധവും പുകയുമ്പോഴാണ് കോണ്‍ഗ്രസിന്റെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മറനീക്കിയത്. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് ഇന്ത്യവിരുദ്ധവും ചൈനക്കനുകൂലവുമായ നിലപാട് കൈക്കൊള്ളാന്‍ ഈ കരാറാണ് കാരണമെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. മുന്‍പും ധോക്ലാം അടക്കമുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ കോണ്‍ഗ്രസ് ചൈന അനുകൂല നിലപാട് കൈക്കൊണ്ടിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: