തിരുവനന്തപുരം: വാരിയംകുന്നന്‍ സിനിമ സംവിധാനം ചെയ്യുന്ന ആഷിഖ് അബുവിന്റേയും ഭാര്യയും നടിയുമായ റിമ കല്ലിങ്കലിന്റേയും ഉദ്ദേശം എല്ലാവര്‍ക്കുമറിയാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇപ്പോള്‍ വാരിയംകുന്നന്‍ സിനിമ ചര്‍ച്ചയാക്കുന്നതിന് പിന്നില്‍ എകെജി സെന്ററിന്റെ ഗൂഡാലോചനയാണ്. പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് വഴിതിരിച്ച് വിടാനാണ് നീക്കം. സര്‍ക്കാരിനെതിരേയുള്ള ജനരോഷത്തെ വിഘടിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ചരിത്രത്തെ വളച്ചൊടിക്കുന്ന സിനിമയുടെ സ്ഥാനം ചരിത്രത്തിന്റെ ചവിറ്റുകൊട്ടയിലായിരുക്കുമെന്നും സുരേന്ദ്രന്‍.
കൊറോണ പരിശോധനാ സൗകര്യമില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പിപിഇ കിറ്റുകള്‍ ആര് നല്‍കുമെന്ന് കെ.സുരേന്ദ്രന്‍ ചോദിച്ചു. പ്രവാസികള്‍ക്ക് കൊറോണ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് പരിശോധനാസൗകര്യമില്ലാത്ത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പിപിഇ കിറ്റുകള്‍ മതിയെന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തത്. വിമാനത്തില്‍ യാത്രചെയ്യുന്നവര്‍ക്ക് പിപിഇ കിറ്റ് ആര് നല്‍കുമെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംവിധാനങ്ങള്‍ പൂര്‍ണപരാജയമാണ്. സര്‍ക്കാരിന്റ ഉദ്ദേശം ഇതിലൂടെ വ്യക്തമാണെന്നും പ്രവാസികള്‍ മടങ്ങിവരരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കെ സുരേന്ദ്രന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: