കൊല്ലം: ലഡാക്കില്‍ നമ്മുടെ ജവാന്മാരെ ആക്രമിച്ചുകൊന്നിട്ടും ചൈനയോടൊപ്പം നിന്ന് ഇന്ത്യാവിരുദ്ധ സമീപനം പുലര്‍ത്തുകയാണ് കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്. അതിര്‍ത്തിപ്രദേശങ്ങളില്‍ ചതിയും വഞ്ചനയും പതിവാക്കിയതാണ് ചൈനയുടെ പാരമ്പര്യം. ഏകദേശം അതുതന്നെയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും. ഇന്ത്യാവിരുദ്ധപ്രസ്താവനകളില് കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടികളും തമ്മില്‍ മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് ബിജെപി കൊല്ലം ജില്ലാ കമ്മറ്റി ചിന്നക്കടയില്‍ നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1965ലും 65ലും 71ലും യുദ്ധമുണ്ടായപ്പോള്‍ പ്രതിപക്ഷത്തായിരുന്ന ബിജെപി സര്‍ക്കാരിനെ പൂര്‍ണമായി പിന്തുണച്ചിരുന്നു. 71ðയുദ്ധസമയത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പ്രതിപക്ഷനേതാവായിരുന്ന വാജ്പേയി വിശേഷിപ്പിച്ചത് ഭാരതദുര്ഗ എന്നാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ അധ്യക്ഷന്‍ ബി.ബി. ഗോപകുമാര്‍ അദ്ധ്യക്ഷനായി. ദക്ഷിണമേഖലാ പ്രസിഡന്റ് കെ.സോമന്, സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, സംസ്ഥാനസമിതി അംഗം ജി. ഗോപിനാഥ്, ജില്ലാ ജനറല്‍സെക്രട്ടറിമാരായ വെള്ളിമണ്‍ ദിലീപ്, ബി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: