തൊടുപുഴ: ഭാരതീയ ജന സംഘത്തിന്റെ സ്ഥാപകനും, രാഷ്ട്രത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പോരാടി രക്തസാക്ഷിത്വം വഹിച്ച ധീരബലിദാനി ശ്യാമ പ്രസാദ് മുഖര്‍ജിയുടെ 67 ആം ബലിദാന ദിനം ബിജെപി ഇടുക്കി ജില്ലാ ഓഫീസില്‍ അനുസ്മരിച്ചു.
ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ജി. രാമന് നായര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, വൈസ് പ്രസിഡന്റ് കെ.എന്‍. ഗീതാകുമാരി, സെക്രട്ടറി അഡ്വ. അമ്പിളി അനില്‍, മണ്ഡലം പ്രസിഡന്റ് പ്രസാദ് വണ്ണപ്പുറം, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ, അജിക്കുട്ടന്, ബിന്ദു പത്മകുമാര്‍, മായാ ദിനു, ജിഷാ ബിനു, വിജയകുമാരി നേതാക്കളായ എന്‍.കെ. അബു, എന്‍. വേണുഗോപാല്‍, വിഷ്ണു പുതിയേടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: