കോട്ടയം: കൊറോണ വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാതെ എംജി സര്‍വകലാശാല. സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജീവനക്കാരുടെ എണ്ണം ക്രമപ്പെടുത്തി സാമൂഹിക അകലം പാലിക്കണമെന്ന ഉത്തരവാണ് എംജിയില്‍ നടപ്പാക്കപ്പെടാതിരിക്കുന്നത്. കൊറോണ സമൂഹ വ്യാപനത്തിലേക്ക് പ്രവേശിച്ചേക്കാമെന്ന ആരോഗ്യവകുപ്പ് അധികൃതരുടെ അഭിപ്രായങ്ങള്‍ വന്നുതുടങ്ങിയതോടെ സര്‍വകലാശാല ജീവനക്കാര്‍ ആശങ്കയിലാണ്.
സര്‍വകലാശാല കാമ്പസ് വളപ്പിലെ പല ഡിപ്പാര്‍ട്ടുമെന്റുകളും പ്രവര്‍ത്തിക്കുന്നത് തിരക്കേറിയ അവസ്ഥയിലാണ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ വിവിധ ജില്ലകളില്‍ നിന്നുള്ളവരാണ് നിത്യേന അതിരമ്പുഴയിലെ സര്‍വകലാശാല കാമ്പസില്‍ ജോലിക്കായി വന്നുപോകുന്നത്. കണ്ടെയ്മെന്റ് സോണുകളും ഹോട്ട്സ്പോട്ടുകളും കടന്ന് വരുന്നവരും നിരവധിയാണ്. ‘വര്‍ക്ക് ഫ്രം ഹോം’ വഴി ജോലി ചെയ്യാനുള്ള സംവിധാനങ്ങളും ഒരുക്കപ്പെട്ടിട്ടില്ല. സര്‍വകലാശാല ഇറക്കിയ ഉത്തരവ് ആര് നടപ്പാക്കുമെന്നതിലെ അവ്യക്തതയാണ് എല്ലാവരും ജോലിക്കെത്തേണ്ട സാഹചര്യം വന്നതിന് കാരണമായി ജീവനക്കാര്‍തന്നെ പറയുന്നു.
ഓഫീസിലെ സ്ഥലസൗകര്യവും, പ്രവര്‍ത്തനസ്വഭാവവും പരിഗണിച്ച് സാമൂഹിക അകലം ഉറപ്പുരുത്തി പ്രവര്‍ത്തിക്കുന്നതിനായി ജീവനക്കാരുടെ എണ്ണം പരമാവധി പരിമിതപ്പെടുത്തണമെന്നാണ് ജൂണ്‍ 18ലെ സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വകലാശാല 19ന് പുറത്തിറക്കിയ ഉത്തരവിലും ഗ്രൂപ്പ് എ, ബി വിഭാഗങ്ങളില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ എല്ലാ ദിവസവും ഹാജരാകണമെന്നും അല്ലാത്തവരുടെ എണ്ണം ഓഫീസ് പ്രവര്‍ത്തനം സാധ്യമാക്കും വിധത്തില്‍ പരിമിതപ്പെടുത്തണമെന്നുമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഈ ക്രമീകരണങ്ങള്‍ നടപ്പിലാക്കേണ്ട ചുമതല ബ്രാഞ്ച് ഓഫീസര്മാര്ക്കാണെന്നും ഉത്തരവില്‍ പറയുന്നു.
പക്ഷേ, ഉത്തരവ് നടപ്പിലാക്കേണ്ടവര്‍ മൗനം പാലിച്ചതോടെ ജീവനക്കാരെല്ലാം ജോലിക്കെത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. എ, ബി ഗ്രൂപ്പുകളില്‍പ്പെട്ടവര്‍ മാത്രമായാല്‍ പോലും 300-400 ഉദ്യോഗസ്ഥര്‍ വരും. ഇപ്പോള്‍ എല്ലാ വിഭാഗങ്ങളിലും പെട്ടവര്‍ എത്തുന്നതോടെ സര്‍വകലാശാലയില്‍ 1500നുമേല്‍ ജീവനക്കാര്‍ മാത്രമുണ്ടാകും. ഇതിന് പുറമേ വിവിധ ആവശ്യങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ കൂടി എത്തുന്നതോടെ സര്‍ക്കാറിന്റെ ‘ബ്രേക്ക് ദ് ചെയ്ന്‍’ മാര്‍ഗ നിര്‍ദ്ദേശങ്ങളൊക്കെ താളംതെറ്റുന്നത് പതിവാണ്.
ഡ്യൂട്ടിക്ക് എത്തിച്ചേരുന്ന ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവും ഓഫീസില്‍ തുടരണമെന്നും പുറത്ത് കൂട്ടം കൂടരുതെന്നുമുള്ള നിര്‍ദ്ദേശങ്ങളും രജിസ്ട്രാരുടെ ഉത്തരവില്‍ വിശ്രമിക്കുകയാണ്. ലോക് ഡൗണിന്റെ ആദ്യകാലത്ത് ഇറങ്ങിയ ഉത്തരവ് വ്യക്തതയുള്ളതായിരുന്നുവെന്നും ജൂണ്‍19 ലേതിന് വ്യക്തത കുറവുള്ളതിനാലാണ് നടപ്പാക്കപ്പെടാത്തതെന്നുമാണ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വിശദീകരണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: