തിരുവനന്തപുരം: തലസ്ഥാന നഗത്തില്‍ കൊറോണയുടെ സമൂഹവ്യാപനം നടന്നിട്ടുണ്ടെന്ന ആശങ്ക ഉയരുന്നതിനിടെ കടുത്ത നടപടികളുമായി ജില്ലാ ഭരണകൂടം. നാളെ മുതല്‍ നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് 10 ദിവസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മേയര്‍ വ്യാപാരി സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. തിരുവനന്തപുരം നഗരത്തിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
ചര്‍ച്ചയിലെ പ്രധാന തീരുമാനങ്ങള്‍
- കണ്ടെയന്‍മെന്റ് സോണുകള്‍ പൂര്‍ണമായി അടച്ചിടും.
- പച്ചക്കറി, പഴവര്‍ഗങ്ങള്‍ വില്‍ക്കുന്ന കടകള്‍ തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളില്‍ തുറക്കാം.
- മാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.
- ഹോം ഡെലിവറി ശക്തമാക്കും
- മത്സ്യവ്യാപാരം 50 ശതമാനമേ പാടുള്ളു.
- പലചരക്ക് കടകള്‍ക്കും മറ്റ് കടകളും ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കാം.
- ഇറച്ചി കട രാവിലെ 11 വരെ മാത്രമേ പ്രവര്‍ത്തിക്കൂ.
- കോഴിയിറച്ചി വില്‍ക്കുന്ന കടകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമെ തുറക്കൂ.
- മത്സ്യവില്പനയ്ക്ക് 50% ആളുകള്‍ക്ക് എത്താം. കോണ്‍ട്രാക്ടര്‍മാര്‍ ഇവര്‍ക്ക് ടോക്കണ്‍ നല്‍കണം.
- പാളയം, ചാല മാര്‍ക്കറ്റുകളുടെ കവാടങ്ങളില്‍ പരിശോധന ഏര്‍പ്പെടുത്തും
- നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരും പോലീസും ചേര്‍ന്നാകും രണ്ട് മാര്‍ക്കറ്റുകളിലെയും പ്രവേശന കവാടങ്ങളില്‍ പരിശോധന നടത്തുന്നത്.
- പ്രോട്ടോക്കോള്‍ പാലിച്ചു പ്രവര്‍ത്തിച്ചില്ലെങ്കില്‍ വ്യാപാര സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കി അവ അടപ്പിക്കും.
- നഗരത്തിലെ കടകളുടെ സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ നാല് ഹെല്‍ത്ത് സ്ക്വാഡുകളെ നിയോഗിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: