കൊച്ചി : ശബരിമല വിമാനത്താവളം നിര്‍മിക്കാനായി ബലം പ്രയോഗിച്ച് ഭൂമി ഏറ്റെടുക്കരുത്. നിയമാനുസൃതമായിട്ടുള്ള നടപടി മാത്രം മതിയെന്നും കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ചെറുവള്ളി എസ്റ്റേറ്റ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ആയ്ന ചാരിറ്റബിള്‍ ട്രസ്റ്റ് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.
2013ലെ നിയമ പ്രകാരം മാത്രമേ ശബരിമല വിമാനത്താവളത്തിനായി സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാന്‍ സാധിക്കൂ. ചെറുവള്ളി എസ്റ്റേറ്റില്‍ സഭയ്ക്കുള്ള അവകാശം അംഗീകരിക്കാതെ സര്‍ക്കാരുമായി ഒരു തരത്തിലുള്ള ചര്‍ച്ചയ്ക്കും തങ്ങളില്ലെന്ന് ബിലിവേഴ്സ് ചര്‍ച്ച് ചൊവ്വാഴ്ചയും ഹൈക്കോടതിയില്‍ വ്യക്തമാക്കി. അതേസമയം നിര്‍ദ്ദിഷ്ട ഭൂമിയുടെ ഉടമസ്ഥര്‍ തങ്ങളാണെന്ന് അയ്ന ചാരിറ്റബിള്‍ ട്രസ്റ്റ് കോടതിയില്‍ അവകാശ വാദം ഉന്നയിച്ചു.
ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നിതില് ബിലീവേഴ്സ് ചര്‍ച്ചിന് എതിര്‍പ്പുണ്ടെങ്കിലും നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നിയമപരമായ നടപടിക്രമങ്ങളിലൂടെ ഭൂമി ഏറ്റെടുക്കും. സര്‍ക്കാര്‍ തീരുമാന പ്രകാരം നഷ്ടപരിഹാരം നല്‍കുമെന്നും കോട്ടയം ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: