കുവൈത്ത് സിറ്റി: കുവൈത്തിൽ 641 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 40,291 പേർക്കാണ് വൈറസ് ബാധിച്ചത്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ 383 പേർ കുവൈത്തികളാണ്.
വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്ന നാല് പേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 330 ആയി. ഫർവാനിയ ഗവർണറേറ്റിൽ 57, അഹമദി ഗവർണറേറ്റിൽ 180, ഹവല്ലി ഗവർണറേറ്റിൽ 81, കാപിറ്റൽ ഗവർണറേറ്റിൽ 65, ജഹറ ഗവർണറേറ്റിൽ 195 എന്നിങ്ങനെയാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്.
തിങ്കളാഴ്ച 530 പേരാണു രോഗമുക്തി നേടിയത്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 31770 ആയി. ആകെ 8191 പേരാണു ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: