തിരുവനന്തപുരം: എംഎല്‍എയുടെ 2017-18 ലെ ആസ്തി വികസന ഫണ്ടില്‍ നിന്ന് കിള്ളിയാറില്‍ പാര്‍ശ്വഭിത്തി കെട്ടി ഷട്ടര്‍ നിര്‍മിക്കുന്നതിനുള്ള പദ്ധതിയുടെ ഉദ്ഘാടനം ഒ. രാജഗോപാല്‍ എംഎല്‍എ നിര്‍വഹിച്ചു.
ആറ്റുകാല്‍ വാര്‍ഡില്‍ കിള്ളിയാറില്‍ തിട്ടക്കുടി മുതല്‍ തിരുനാരായണപുരം വരെയുള്ള ഭാഗത്താണ് പാര്‍ശ്വഭിത്തി കെട്ടി ഷട്ടര്‍ നിര്‍മിക്കുന്നത്. തിരുനാരായണപുരം മഹാദേവ ക്ഷേത്രത്തിന് സമീപം നടന്ന ചടങ്ങില്‍ ആറ്റുകാല്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്.സി. ബീന അധ്യക്ഷത വഹിച്ചു. ബിജെപി കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്. ഗോപന്, കൗണ്‍സിലര്‍മാരായ എസ്.കെ.പി. രമേശ്, പാപ്പനംകോട് സജി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: