കണിയാമ്പറ്റ: വയനാട്ടിലെ ആദ്യകാല സ്വയം സേവകനായ പൊങ്ങിനി ഒ.ടി ബാലകൃഷ്ണന് 80ന്റെ നിറവിലും യോഗയുമായി അന്താരാഷ്ട്ര യോഗദിനത്തില്‍ പങ്കുകൊണ്ടു. 60 വര്‍ഷത്തിലധികമായി വയനാട്ടിലെ സംഘ പ്രസ്ഥാനങ്ങള്‍ക്ക് ചൂടും ചൂരുമായി കര്‍മ്മപഥത്തില്‍ ഇന്നും സജീവമായി ആദര്‍ശത്തില്‍ അടിയുറച്ച് പ്രവര്‍ത്തനനിരതനായിരിക്കുന്ന നാട്ടുകാര്‍ക്ക് പ്രിയപ്പെട്ട ബാലേട്ടന് വയനാട്ടിലെ മുതിര്‍ന്ന സ്വയം സേവകനാണ്.
സംഘത്തിന്റെ ജില്ലാ കാര്യവാഹ് തുടങ്ങിയുള്ള ഉത്തരവാദിത്തങ്ങള്‍ വഹിച്ച അദ്ദേഹം നാട്ടിലെ അംഗീകരിച്ച സാമൂഹ്യ പ്രവര്ത്തകന് കൂടിയാണ്. കണിയാമ്പറ്റ സര്‍വ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട്, പാടശേഖര സമിതി പ്രസിഡണ്ട് തുടങ്ങി ചീക്കല്ലൂരിലേയും, കണിയാമ്പറ്റയിലേയും സാമൂഹ്യ സാംസ്കാരികമണ്ഡലങ്ങളിലെ നിറസാന്നിദ്ധ്യമായ ബാലേട്ടന് ഇപ്പോള്‍ പൊങ്ങി നിക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രസിഡണ്ട് എന്ന നിലയില്‍ തുടര്‍ച്ചയായി 5 വര്‍ഷത്തോളമായി പ്രവര്‍ത്തിച്ചുവരുകയാണ്.
വയനാട്ടിലെ ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യവും മാര്‍നിര്‍ദ്ദേശ നവും നല്കിയ അദ്ദേഹം കണിയാമ്പറ്റ അയ്യപ്പക്ഷേത്രം, പച്ചിലക്കാട് മാരിയമ്മക്ഷേത്രം, എന്നിവയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി നേതൃത്വം നല്‍കിയിട്ടുണ്ട് തൊണ്ടര്‍നാട് കോട്ടപുള്ളിമാലമ്മ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോള്‍ സജീവമായി നേതൃത്വം നല്കുന്നു.
യോഗ നിത്യേന ചെയ്യുന്ന ബാലേട്ടന് വാര്‍ദ്ധക്യ സഹജമായ ജീവിത ശൈലീ രോഗങ്ങളാ മറ്റു ആരോഗ്യ പ്രശ്നങ്ങളോ ഇപ്പോഴില്ല. ഇപ്പോഴും യോഗജീവിത ചര്യയുടെ ഭാഗമായി അനുഷ്ടിച്ച് വരുന്ന ബാലേട്ടന് സ്വയം സേവകര്‍ക്ക് ഇപ്പോഴും ആവേശമായി ചെറുപ്പത്തിന്റെ ഊര്‍ജ്വസ്വലതയോടെ സദാകര്‍മനിരതനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: