വിതുര: പഠനത്തിന് ടിവിയോ മറ്റ് സൗകര്യവുമില്ലാത്ത കുട്ടികള്‍ക്ക് ടിവിയും ഡിഷ് ആന്റിനയും നല്കി ബിജെപി പ്രവര്‍ത്തകര്‍. വിതുര പഞ്ചായത്തിലെ മേമല വാര്‍ഡ് കമ്മറ്റിയാണ് ഓണ്‍ലൈന്‍ പഠനസൗകര്യമൊരുക്കിയത്. പട്ടന്‍കുളിച്ചപാറയില്‍ കൊടികോണില് വീട്ടില്‍ പ്ലസ്വണ് വിദ്യാര്‍ഥി വിപിനിനും എട്ടാം ക്ലാസ് വിദ്യാര്‍ഥി വിവേകിനുമാണ് പഠിക്കാന്‍ സൗകര്യം ബിജെപി ഒരുക്കിയത്. ബിജെപി വിതുര പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് ടിവിയും ഡിഷ് ആന്റിനയും കൈമാറി. പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുരേഷ്, അരുണ്‍.സി.എസ്, രാജന്, ശ്രീജിത്, വിനീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: