കൊല്ലം: മുംബൈയില്‍ നിന്നും എത്തിയ സ്റ്റാഫ് നഴ്സ് അടക്കം ജില്ലയില്‍ ഇന്നലെ 13 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എട്ടുപേര്‍ കുവൈറ്റില്‍ നിന്നും രണ്ടുപേര്‍ സൗദിയില്‍ നിന്നും രണ്ടുപേര്‍ ചെന്നൈയില്‍ നിന്നും എത്തിയവരാണ്.
പുത്തൂര്‍ കാരിക്കല്‍ സ്വദേശി(52), വെളിയം പച്ചക്കോട് സ്വദേശി(24), ഇളമാട് ചെറുവയ്ക്കല്‍ സ്വദേശി(23), വെളിയം സ്വദേശി(23), പട്ടാഴി വടക്കേക്കര സ്വദേശിനി(53), മൈനാഗപ്പള്ളി ഇടവനശ്ശേരി സ്വദേശി(25), ഓച്ചിറ സ്വദേശി(45), പോരുവഴി അമ്പലത്തുംഭാഗം സ്വദേശി(43), പെരിനാട് പനയം സ്വദേശി(53), കല്ലുംതാഴം സ്വദേശി(29), പെരിനാട് സ്വദേശി(50), കരുനാഗപ്പള്ളി അലുംകടവ് സൗത്ത് സ്വദേശി(53), ഇളമ്പല്‍ സ്വദേശിനി(28) എന്നിവര്‍ക്കാണ് ഇന്നലെ കൊറോണ സ്ഥിരീകരിച്ചത്. മുംബൈയില്‍ സ്റ്റാഫ് നഴ്സായ ഇളമ്പല്‍ സ്വദേശിനി മുംബൈയില്‍ നിന്നും ജൂണ്‍ 18ന് വിമാനമാര്‍ഗം തിരുവനന്തപുരത്തും ടാക്സിയില്‍ നാട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് 20ന് സ്രവ പരിശോധന നടത്തി.
കുവൈറ്റില്‍ നിന്നും 10ന് എത്തിയ പുത്തൂര്‍ കാരിക്കല്‍ സ്വദേശി, പോരുവഴി അമ്പലത്തുംഭാഗം സ്വദേശി, 13ന് എത്തിയ ഇളമാട് ചെറുവയ്ക്കല്‍ സ്വദേശി, 15ന് എത്തിയ വെളിയം പച്ചക്കോട് സ്വദേശി, മൈനാഗപ്പള്ളി ഇടവനശ്ശേരി സ്വദേശി, പെരിനാട് സ്വദേശികള്‍, 16ന് എത്തിയ വെളിയം സ്വദേശി എന്നിവര്‍ നാട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
കല്ലുംതാഴം സ്വദേശി 11നും ഓച്ചിറ സ്വദേശി 20ന് സൗദിയില്‍ നിന്നും എത്തി സ്ഥാപന നിരീക്ഷണത്തിലായിരുന്നു. പട്ടാഴി വടക്കേക്കര സ്വദേശിനി മറ്റു മൂന്നുപേരോടൊപ്പം കാര്മാര്ഗവും കരുനാഗപ്പള്ളി ആലുംകടവ് സൗത്ത് സ്വദേശി മറ്റൊരു വാഹനത്തിലും 19ന് ചെന്നൈയില്‍ നിന്നും നാട്ടിലെത്തി എത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: