പീരുമേട്: എലപ്പാറ വില്ലേജിലെ വനം വകുപ്പ് ഭൂമിയില്‍ നിന്ന് കൊറോണയുടെ മറവില്‍ എസ്റ്റേറ്റുകാരുടെ അനധികൃത മരം മുറി. സിപിഐ നേതാവിന്റെ പിന്തുണയോടെയാണ് പരിസ്ഥിതി ലോല മേഖലയായ അണ്ണന്തമ്പി മലയടിവാരത്തെ വനത്തില്‍ നിന്ന് വന്‍തോതില്‍ മരം മുറിച്ച് കടത്തുന്നത്.
ടൈഫോര്ഡ് ടി കമ്പനിയുടെ സ്ഥലത്ത് നിന്ന് കാറ്റാടി മരം വെട്ടുന്നതിന് വില്ലേജ് ഓഫീസര്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ മറവിലാണ് 184/1ല്‍പ്പെട്ട വനഭൂമിയില്‍ നിന്ന് മരങ്ങള്‍ മുറിച്ച് കടത്തുന്നത്. ഏലപ്പാറയ്ക്കും മേമലക്കും ഇടയിലെ വനമേഖല നിരവധി പക്ഷി മൃഗാധികളുടെ ആവാസ കേന്ദ്രം കൂടിയാണ്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നിരവധി ലോഡ് തടികള്‍ ഇവിടെ നിന്ന് കൊണ്ടുപോയി കഴിഞ്ഞു.
2016ല്‍ ഈ സ്ഥലത്തെ തടി വെട്ടികടത്താന് ശ്രമം നടത്തിയപ്പോള്‍ കളക്ടര്‍ക്ക് പ്രദേശവാസിയായ പുത്തന്‍പുരയ്ക്കല്‍ സജി ദേവരാജന്‍ പരാതി നല്‍കുകയും ഇത് നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. കോട്ടയം ഡിഎഫ്ഒയുടെ കീഴില്‍ എരുമേലി റേഞ്ചില്‍ വരുന്ന മേഖലയാണിത്.
കഴിഞ്ഞ പ്രളയക്കാലത്ത് സമീപ മേഖലയില്‍ വ്യാപകമായി ഉരുള്‍പൊട്ടലുണ്ടായിരുന്നു. മരം മുറി തുടരുന്നതാണ് ഇതിന് കാരണമെന്നാണ് നാട്ടുകാരുടെ പരാതി. സംഭവത്തില്‍ വില്ലേജ് ഓഫീസര്‍ ഉള്‍പ്പെടെയുള്ളവര്‍ നടപടി എടുക്കാന്‍ മടിക്കുകയാണ്. സംഭവത്തില്‍ വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ ഇന്ന് കളക്ടര്‍ക്ക് പരാതി നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: