മണ്ണാര്‍ക്കാട്: നഗരസഭ 16ാം വാര്‍ഡിലെ തോരാപുരം കോളനിയുടെ നവീകരണ പദ്ധതിയുമായി ബന്ധപ്പെട്ട് അവലോകന യോഗം ചേര്‍ന്നു. അഡ്വ.എന്‍. ഷംസുദ്ദീന്‍ എംഎല്‍ എ ഉദ്ഘാടനം ചെയ്തു.
അംബേദ്ക്കര്‍ ഗ്രാമപദ്ധതിയിലുള്‍പ്പെടുത്തി 50 ലക്ഷം രൂപയുടെ വികസനമാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കോളനിയിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി ചുറ്റുമതില്‍, അഴുക്കുചാല്‍ സംരക്ഷണം, കുടിവെള്ള പദ്ധതി, റോഡ് നവീകരണം മുതലായവയാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുക.
രണ്ടാം ഘട്ടമായി വീടുകളുടെ നവീകരണം, മാലിന്യ നിര്‍മാര്‍ജനം, പുകയില്ലാത്ത അടുപ്പുകള്‍, ശൗചാലയം, അങ്കണവാടി നവീകരണം എന്നിവ ഉള്‍പ്പെടുത്തി പദ്ധതി സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എം.കെ. സുബൈദ. വൈസ് ചെയര്‍മാന്‍ ടി.ആര്‍. സെബാസ്റ്റ്യന്‍, ബിജെപി നഗരസഭ കൗണ്‍സിലര്‍ അഡ്വ.പി.എം. ജയകുമാര്‍, കോളനി നിവാസികള്‍, മുത്തു ശെല്‍വന്‍, അയ്യപ്പന്‍, സുബ്രഹ്മണ്യന്‍, അജേഷ്, മണി ശിവന്‍, സുധ, എസ്‌സി പ്രൊമോട്ടര്‍ ഹേമാംബിക എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: