തിരുവനന്തപുരം: വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി മാപ്പിള ലഹളയെ കുറിച്ച് സിനിമ ചെയ്യുമെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ അലി അക്ബര്‍. വാരിയം കുന്നത്തിനെ നായകനായി രണ്ട് സിനിമകള്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണു അലി അക്ബറും മാപ്പിള ലഹളയെ കുറിച്ച് സിനിമ എടുക്കുന്നത്.’നമ്മള്‍ തീരുമാനം എടുത്തു കഴിഞ്ഞു.1921ന്റെ യഥാര്‍ത്ഥ മുഖം 2021ല്‍ ജനം കാണും. കൂടെയുണ്ടാവണം, സത്യമേവ ജയതേ.’- സിനിമയുമായി ബന്ധപ്പെട്ട് അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു.1921 മാപ്പിള കലാപം സത്യസന്ധമായി ചിത്രീകരിക്കാന്‍ നിങ്ങളുടെ കയ്യില്‍ നിന്നും നിങ്ങള്‍ എന്തുമാറ്റി വയ്‌ക്കും. സ്വാഭിമാനികളോടാണ് ചോദ്യം.- എന്ന കുറിപ്പും അലി അക്ബര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മറ്റൊരു പോസ്റ്റിന്റെ പൂര്‍ണരൂപം-
അവരാണ് ഹീറോകള്‍,
മതം മാറാന്‍ തയ്യാറാവാതെ രാമനാമം ജപിച്ചു ശത്രുവിന് തലനീട്ടിക്കൊടുത്തവര്‍. അവസാനനിമിഷം വരെ പൊരുതിയവര്‍.
തിളച്ച വെള്ളമൊഴിച്ചു തൊലിയുരിക്കപ്പെട്ടു വഴിയില്‍ തൂങ്ങിക്കിടന്നാടിയവര്‍. മാപ്പിളമാര്‍ അണ്ണാക്കിലേക്ക് സ്വന്തം പശുവിന്റെ മാംസം കുത്തിയിറക്കിയിട്ടും കഴിക്കാതെ പട്ടിണി കിടന്നു മരിച്ചവര്‍. കണ്മുന്നില്‍ സ്വന്തം മകളേ പീഢിക്കപ്പെടുന്നത് കാണാനാവാതെ കണ്ണു പറിച്ചെറിഞ്ഞവര്‍.ആത്മാക്കള്‍, ഗതികിട്ടാതെ അലയുന്ന ആത്മാക്കള്‍… അവരുടെ ശബ്ദമായിരിക്കണം..അതേ അവരുടെ ആരും കേള്‍ക്കാത്ത ശബ്ദം…. അതുയരട്ടെ….2021ല്‍…. നേരിന് നേരെ പിടിച്ച കണ്ണാടിയായി…
പൃഥിരാജ് സുകുമാരനെ നായകനാക്കി ഇന്നലെ ആഷിഖ് അബു വാരിയം കുന്നന്‍ എന്ന പേരില്‍ സിനിമ പ്രഖ്യാപിച്ചിരുന്നു. ഇതേ ഇതിവൃത്തത്തില്‍ പി.ടി കുഞ്ഞു മുഹമ്മദും സിനിമ പ്രഖ്യാപിച്ചു. ഇബ്രാഹിം വേങ്ങരയുടെ തിരക്കഥയില്‍ മറ്റൊരു സിനിമ കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
വാരിയംകുന്നന്‍ എന്ന സിനിമയില്‍ പൃഥ്വിരാജ് നായകനാവുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഹിന്ദു കൂട്ടക്കൊലയ്‌ക്ക് നേതൃത്വം നല്‍കിയ ആളാണ് വാരിയം കുന്നന്‍ എന്നാണ് വിമര്‍ശനം. അതേസമയം, ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘ വാരിയം കുന്നന്‍’ എന്ന സിനിമയില്‍ നിന്ന് പൃഥ്വിരാജ് പിന്‍മാറണമെന്ന് ബിജെപി നേതാവ് ബി. രാധാകൃഷ്ണ മേനോന്‍ ആവശ്യപ്പെട്ടു. 1921 ലെ ഇസ്ലാമിക ഫാസിസത്തെ വെള്ളപൂശാനുള്ള ജമാഅത്ത് ശ്രമമാണ് ഈ സിനിമയെന്നും അതില്‍ നിന്ന് പൃഥ്വിരാജ് പിന്മാറണമെന്നുമാണ് രാധാകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: