മണ്ണാര്‍ക്കാട്: പെരിഞ്ചോളം കൊടുവാളികുണ്ടിലെ പുല്‍ക്കുഴി വീട്ടില്‍ മുഹമ്മദലി കൊല്ലപ്പെട്ട കേസില്‍ പ്രതിയുമായി തെളിവെടുപ്പ് നടത്തി. കൊലയ്ക്ക് ശേഷം ഒളിച്ചിരുന്നതും കിടന്നുറങ്ങിയതുമായ മണ്ണാര്‍ക്കാട് ടിപ്പു സുല്‍ത്താന്‍ റോഡിലെ നിര്‍മാണം പൂര്‍ത്തിയാകാത്ത കെട്ടിടത്തിലാണ് ഇന്നലെ രാവിലെ 10.30ടെ പ്രതി പവിത്ര ദേവ് നാഥ് (36)നെ തെളിവെടുപ്പിന് കൊണ്ടുവന്നത്.
കൊല്ലപ്പെട്ട മുഹമ്മദാലിയും, പശ്ചിമബംഗാള്‍ സ്വദേശി പവിത്രദേവും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും, പൈസയെ ചൊല്ലിയുള്ള തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: