ആലപ്പുഴ: സര്‍ക്കാര്‍ ആവിഷ്കരിച്ച സുഭിക്ഷകേരളം പദ്ധതിയില്‍ നിന്ന് കുട്ടനാടിനെ ഒഴിവാക്കിയതില്‍ പ്രതിഷേധം ഉയരുന്നു. കുട്ടനാട് ഒഴികെയുള്ള മറ്റ് താലൂക്കില്‍ പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയതോടെ പഞ്ചായത്തുമായി കര്‍ഷകര്‍ ബന്ധപ്പെട്ടപ്പോള്‍ പദ്ധതിയുടെ രൂപരേഖ പോലും എത്തിയിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്കുന്ന പ്രതികരണം.
വെള്ളപ്പൊക്കം കണക്കിലെടുത്താണ് പദ്ധതിയില്‍ നിന്ന് കുട്ടനാടിനെ ഒഴിവാക്കിയതെന്ന് ആലപ്പുഴ ഫിഷറീസ് ഓഫീസ് പ്രതികരിച്ചത്. ഭക്ഷ്യോത്പന്ന ലഭ്യതയിലുള്ള കുറവ് പരിഹരിക്കാന്‍ തരിശുഭൂമിയില്‍ കൃഷിയിറക്കാനും, നാട്ടില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും തൊഴില്‍ അവസരം സൃഷ്ടിക്കുന്നതിനും, യുവജന കര്‍ഷകര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനുമാണ് സര്‍ക്കാര്‍ സുഭിക്ഷകരളം പദ്ധതി ആവിഷ്കരിച്ചത്.
കൃഷി, മൃഗസംരക്ഷണം, തദ്ദേശസ്വയംഭരണം, ക്ഷീകവികസനം, ജലസേചനം, സഹകരണം, ഫിഷറീസ്, വ്യവസായം, പട്ടികജാതിപട്ടകവര്ഗം എന്നീ വകുപ്പുകള്‍ സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയില്‍ 3000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ചിലവഴിക്കാന്‍ ഉദ്ദേശിച്ചത്.
ഇതില്‍ 1500 കോടി രൂപ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും, 1500 കോടി നബാഡില്‍ നിന്നും, സഹകരണ വകുപ്പില്‍ നിന്നും വായ്പ എടുത്താണ് പദ്ധതി നടപ്പാക്കുന്നത്. ഒരുലക്ഷം ഹെക്ടറിലെ തരിശുഭൂമില്‍ കൃഷിയിറാക്കാനാണ് പദ്ധതി ഇട്ടിരിക്കുന്നത്.
പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയം ഭരണ വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ മാറ്റം വരുത്തുന്നതിനായി നിര്‍ദ്ദേശിച്ചിരുന്നു. യുവജനങ്ങളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്ന പദ്ധതിയുടെ അപേക്ഷകള്‍ അന്വേഷിച്ച് പഞ്ചായത്തില്‍ എത്തിയവര്‍ക്ക് ഇങ്ങനൊരു പദ്ധതിയെക്കുറിച്ച് അറിവില്ലെന്നാണ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത്.
കുട്ടനാട് താലൂക്ക് ഒഴികെയുള്ള താലൂക്കുകളില്‍ പദ്ധതി ആവിഷ്കരിച്ചെന്നാണ് ജീവനക്കാര്‍ നല്കുന്ന വിശദീകരണം. ആയിരക്കണക്കിന് തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനും, മികച്ച ഭക്ഷ്യധാന്യങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനും ലക്ഷ്യമിട്ട പദ്ധതിയില്‍ നിന്ന് കുട്ടനാടിനെ ഒഴിവാക്കിയതില്‍ കര്‍ഷകര്‍ക്ക് വ്യാപക പ്രതിഷേധമുണ്ട്. വെള്ളപ്പൊക്കത്തെ കുറ്റപ്പെടുത്തി പദ്ധതി ഒഴിവാക്കരുതെന്ന് ജനപ്രതിനിധികളും ആവശ്യപ്പെടുന്നു. വര്‍ഷം തോറുമുണ്ടാകുന്ന വെള്ളപ്പൊക്കത്തെ അതിജീവിച്ച പാരമ്പര്യമാണ് കുട്ടനാടിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: