ആലപ്പുഴ: ഇപ്പോഴും പല തദ്ദേശസ്ഥാപനങ്ങളിലും ഇടതുപക്ഷവും എസ്ഡിപിഐയും ഒരുമിച്ച് ഭരണം തുടരുന്നുണ്ട്. ഏറെ കോളിളക്കം സൃഷ്ടിച്ച എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷവും മതതീവ്രവാദികളുടെ പിന്തുണയുപേക്ഷിക്കാന് സിപിഎം തയാറായില്ല.
വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഇത് ചര്‍ച്ചയാകാതിരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് അഭിമന്യുവിന്റെ നെഞ്ചില്‍ കത്തികുത്തിയിറക്കിയ പ്രധാന പ്രതി സഹല്‍ ഹംസയ്ക്ക് കോടതിയില്‍ കീഴടങ്ങാനുള്ള സാഹചര്യം ഒരുക്കി കൊടുത്തതെന്നും വിമര്‍ശനം ഉയരുന്നു.
പൗരത്വഭേദഗതി നിയമത്തിനെതിരെ കേരളത്തിലെ മുഖ്യധാരാ മുസ്ലിം സംഘടനകളെ പോലും ഒപ്പം അണിനിരത്താന്‍ തീവ്രവാദസംഘടനകള്‍ക്ക് സാധിച്ചിരുന്നു. വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഇത്തരം തീവ്രവാദസംഘടനകളെ സ്വന്തം ചേരിയില്‍ അണിനിരത്താന്‍ എന്തു വിട്ടുവീഴ്ചയ്ക്കും ഇടതുവലതു മുന്നണികള്‍ മത്സരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കിങ്മേക്കറാകാനുള്ള ലീഗിന്റെ ശ്രമം.
പല മണ്ഡലങ്ങളിലും എസ്ഡിപിഐ പിന്തുണ യുഡിഎഫിനായിരുന്നെങ്കിലും, ആലപ്പുഴയിലാകട്ടെ സിപിഎമ്മിനെയാണ് തുണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: