തളിപ്പറമ്പ്: ചളിക്കുളമായ റോഡ് നാട്ടുകാര്‍ ഗതാഗതയോഗ്യമാക്കി. പരിയാരം ഗ്രാമപഞ്ചായത്തിലെ മാവിച്ചേരി-ആലത്തട്ട്-പൂവ്വം റോഡാണ് പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമായി മാറിയത്. ഈ റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ടിട്ടും ഒരാളുടെ ജീവന് പൊലിഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കാഞ്ഞതോടെയാണ് നാട്ടുകാര്‍ ഇടപെട്ട് ഗതാഗതയോഗ്യമാക്കിയത്. സംഭവത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രക്ഷോഭം നടത്തുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പരിയാരം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് ഈ റോഡ്. ജപ്പാന് കുടിവെള്ള പദ്ധതിക്ക് പൈപ്പിട്ട ശേഷം മൂടിയ ചാലിലെ മണ്ണ് മഴയില്‍ റോഡിലേക്ക് ഒലിച്ചിറങ്ങി സര്‍വ്വത്ര ചളിയായി. കൊടുംവളവും കുത്തനെയുള്ള ഇറക്കവുമുള്ള ഇവിടെ ചെളിയില്‍ തെന്നി വീണ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും പതിവായിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തില്‍പ്പെടുന്നത്. ഓരോ മഴക്കാലത്തും സ്ഥിതി സമാനമാണ്. ഇവിടെ ചെളിയില്‍ വീണ് പരിക്കേറ്റ ഇരുചക്ര വാഹനയാത്രികന് പിന്നീട് മരണപ്പെട്ടിരുന്നുവത്രെ. പഞ്ചായത്ത് അധികൃതരെയും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെയും നിരന്തരം വിവരമറിയിച്ചിട്ടും തിരിഞ്ഞുനോക്കാന്‍ പോലും കൂട്ടാക്കിയില്ലെന്നും നാട്ടുകാര്‍ ആരോപിച്ചു.
മലയോര മേഖലയിലുള്ളവര്‍ക്ക് പരിയാരം കണ്ണൂര്‍ ഗവ. മെഡി.കോളേജിലേക്ക് പോകാനുള്ള എളുപ്പവഴി കൂടിയാണിത്. എന്നാല്‍ ഇവിടെ കാല്‍നടയാത്ര പോലും ദുഷ്ക്കരമായതോടെ ഇതുവഴി വാഹനങ്ങള്‍ക്കും പോകാനാവുന്നില്ല. പ്രശ്നത്തില്‍ അടിയന്തിര ഇടപെടലുണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ആരംഭിക്കാനാണ് നാട്ടുകാര്‍ ആലോചിക്കുന്നത്. നാട്ടുകാരുടെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ചാണ് ചെളി നീക്കം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: