കട്ടപ്പന: നഗരസഭ ഓഫീസിന് സമീപത്തെ മൈതാനിയില്‍ കുപ്പിച്ചില്ലുകള്‍ കൂട്ടിയിട്ടിരിക്കുന്നത് അപകട ഭീഷണിയാകുന്നു. ചില്ല് കുപ്പികള്‍, ട്യൂബ് ലൈറ്റുകള്‍, ബള്‍ബുകള്‍ എന്നിവയാണ് ചാക്കില്‍ കെട്ടിയും അല്ലാതെയുമായി മൈതാനത്തില്‍ നിക്ഷേപിച്ചിരിക്കുന്നത്.
ഗ്രൗണ്ടില്‍ പരിശീലനത്തിനെത്തിയ മൂന്ന് പേര്‍ക്ക് കാലില്‍ കുപ്പിച്ചില്ല് തറച്ച് പരിക്കേറ്റു. ഗരസഭ വാര്‍ഡുകളില്‍ നിന്നും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കളും ചില്ല് കുപ്പികളും ശേഖരിച്ചിരുന്നു. പ്ലാസ്റ്റിക് വസ്തുക്കള്‍ മൈതാനത്തിനുള്ളിലെ സ്റ്റേജിലും. കുപ്പിച്ചില്ലുകള്‍ ചാക്കില്‍ കെട്ടിയും അല്ലാതെയുമായി മൈതാനത്തിലുമാണ് നിക്ഷേപിച്ചത്.
ഇവ തൊട്ടടുത്ത ദിവസം തന്നെ സംസ്കരണത്തിനായി കൊണ്ടുപോകുമെന്നറിയിച്ചിരുന്നുവെങ്കിലും നടപടിയില്ല. കുട്ടികളും മുതിര്‍ന്നവരുമടക്കം നിരവധി പേരാണ് മൈതാനത്ത് പരിശീലനത്തിനായെത്തുന്നത്. നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മൈതാനം പൂര്‍ണ സജ്ജമാക്കി കായിക താരങ്ങള്‍ക്ക് വിട്ട് നല്‍കിയിട്ടില്ല.
ഇതിനിടയിലാണ് പരിമിതമായ സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തി പരിശീലനത്തിനെത്തുന്ന കായിക താരങ്ങള്‍ക്ക് പ്രഹരമായി ഗ്രൗണ്ടില്‍ കുപ്പിച്ചില്ലുകള്‍ നിക്ഷേപിച്ചിരിക്കുന്നത് എത്രയും വേഗം ഇവ നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാണ് കായിക പ്രേമികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: