Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മിന്നിത്തിളങ്ങുന്ന മരിയ

ശോഭന,രേവതി, ഉര്‍വ്വശി, മഞ്ജു വാര്യര്‍ എന്നിവര്‍ അഭിനയിച്ച് മനോഹരമാക്കിയ രംഗങ്ങളാണ് ഡബ്‌സ് മാഷ് വീഡിയോകള്‍ക്കായി മരിയ തിരഞ്ഞെടുക്കാറ്. ആ കഥാപാത്രങ്ങളോട് ഇഷ്ട്ടം കൂടാന്‍ കാരണം, ഭാഗ്യലക്ഷ്മി ചേച്ചിയുടെ മനോഹരമായ ശബ്ദം ഉള്ളതുകൊണ്ട് കൂടിയായിരുന്നു വെന്ന് മരിയ പറയുന്നു. അങ്ങനെ പുതിയ ഡബ്‌സ്മാഷ് ചെയ്യാന്‍ വേണ്ടി, ചിന്താവിഷ്ടയായ ശ്യാമളയിലെ ഇഷ്ടപ്പെട്ട ഒരു രംഗം തിരഞ്ഞെടുത്ത്, 6.15 മിനിട്ട് ദൈര്‍ഘ്യം ഉള്ള വീഡിയോ ആയി ചിത്രീകരിച്ചു. സംഭാഷണം നന്നായി കേട്ട് പഠിച്ചതിന് ശേഷം, ക്യാമറയുടെ മുന്‍പില്‍ നിന്ന് പൊസിഷന്‍സ് നേരെയാക്കി. ആവശ്യമായ പ്രോപ്പര്‍ട്ടീസും ഉപയോഗിച്ച് 4-5 തവണ റിഹേഴ്‌സലും നടത്തിയ ശേഷമാണ് ആ സീന്‍ പുനരാവിഷ്‌കരിച്ചത്. അങ്ങനെയാണ് മരിയ, ശ്യാമളയെ പ്രേക്ഷകരിലേക്ക് എത്തിച്ചത്

വിനീത വേണാട്ട് by വിനീത വേണാട്ട്
Jun 21, 2020, 09:49 pm IST
in Varadyam

നാടകത്തിലൂടെ അഭിനയലോകത്തെത്തി അവിടെ അനിഷേധ്യമായ സ്ഥാനം ഉറപ്പിച്ചവരാണ് കെ.പി.എ.സി ലളിത, കവിയൂര്‍ പൊന്നമ്മ, അടൂര്‍ ഭവാനി, അടൂര്‍ പങ്കജം തുടങ്ങിയവര്‍. ഏത് വേഷവും അഭിനയിപ്പിച്ച് ഫലിപ്പിക്കുന്നവര്‍. ഈ തലമുറയില്‍ നിന്ന് അവര്‍ക്ക് പിന്‍ഗാമിയായി ഒരു പെണ്‍കുട്ടി കൂടി കടന്നു വരുന്നു- മരിയ പ്രിന്‍സ്. അനവധി വേദികള്‍ പിന്നിട്ട വെയില്‍ എന്ന നാടകത്തില്‍ വേദ എന്ന കേന്ദ്രകഥാപാത്രമായി തിളങ്ങിയ മരിയ ഇന്ന് കലാലോകത്ത് സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിക്കൊണ്ടിരിക്കുന്ന ചിന്താവിഷ്ടയായ ശ്യാമളയിലെ ആറ് മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഡബ്‌സ് മാഷ് വീഡിയോയിലൂടെ ശ്യാമളയെ പുനരാവിഷ്‌കരിച്ചിരിക്കുന്നത് മരിയയാണ്. 20 ലക്ഷത്തിലേറെ ആളുകളാണ് ഇതിനോടകം ആ വീഡിയോ കണ്ടത്.

ശോഭന,രേവതി, ഉര്‍വ്വശി, മഞ്ജു വാര്യര്‍ എന്നിവര്‍ അഭിനയിച്ച് മനോഹരമാക്കിയ രംഗങ്ങളാണ് ഡബ്‌സ് മാഷ് വീഡിയോകള്‍ക്കായി മരിയ തിരഞ്ഞെടുക്കാറ്. ആ കഥാപാത്രങ്ങളോട് ഇഷ്ട്ടം കൂടാന്‍ കാരണം, ഭാഗ്യലക്ഷ്മി ചേച്ചിയുടെ മനോഹരമായ ശബ്ദം ഉള്ളതുകൊണ്ട് കൂടിയായിരുന്നു വെന്ന് മരിയ പറയുന്നു. അങ്ങനെ പുതിയ ഡബ്‌സ്മാഷ് ചെയ്യാന്‍ വേണ്ടി, ചിന്താവിഷ്ടയായ ശ്യാമളയിലെ ഇഷ്ടപ്പെട്ട ഒരു രംഗം തിരഞ്ഞെടുത്ത്, 6.15 മിനിട്ട്  ദൈര്‍ഘ്യം ഉള്ള വീഡിയോ ആയി ചിത്രീകരിച്ചു. സംഭാഷണം  നന്നായി കേട്ട് പഠിച്ചതിന് ശേഷം, ക്യാമറയുടെ മുന്‍പില്‍ നിന്ന് പൊസിഷന്‍സ് നേരെയാക്കി. ആവശ്യമായ പ്രോപ്പര്‍ട്ടീസും ഉപയോഗിച്ച് 4-5 തവണ റിഹേഴ്‌സലും നടത്തിയ ശേഷമാണ് ആ സീന്‍ പുനരാവിഷ്‌കരിച്ചത്. അങ്ങനെയാണ് മരിയ, ശ്യാമളയെ പ്രേക്ഷകരിലേക്ക് എത്തിച്ചത്.  

ഇടുക്കി സ്വദേശിനിയാണ് മരിയ. ചെറുപ്പം മുതലേ പാട്ടിനോടും ഡാന്‍സിനോടും ഏറെ താല്‍പര്യമുണ്ടായിരുന്നെങ്കിലും നൃത്തം അഭ്യസിക്കാന്‍ അന്നത്തെ ജീവിത സാഹചര്യം അനുവദിച്ചിരുന്നില്ല. കളിക്കൂട്ടുകാരനും സഹപാഠിയും ആയ പ്രിന്‍സ് ആന്റണി അഗസ്റ്റിന്റെ ജീവിത സഖിയായത് 2015 ല്‍ കോളേജില്‍ പഠിക്കുമ്പോള്‍. കല്യാണ ശേഷം ഇടുക്കിയിലെ ഒരു പ്രാദേശിക ചാനലില്‍ പ്രോഗ്രാം ചെയ്യുമ്പോഴാണ് സുഹൃത്തായ ആദിത്യന്‍ രാജാക്കാട് മുഖേന പ്രൊഫഷണല്‍ നാടകത്തിലേക്ക് എത്തുന്നത്. മരിയയ്‌ക്കൊപ്പം നാടകത്തില്‍ പ്രിന്‍സുമുണ്ടായിരുന്നു. നാടകകൃത്തായ ഹേമന്ത് കുമാര്‍, സംവിധായകന്‍ രാജേഷ് ഇരുളം എന്നിവര്‍ ചേര്‍ന്ന് വള്ളുവനാട് കൃഷ്ണ കലാനിലയത്തിന് വേണ്ടി തയ്യാറാക്കി ചില നേരങ്ങളില്‍ ചിലര്‍ എന്നതായിരുന്നു ആദ്യ നാടകം. പിന്നീട് അതേ ടീമിനൊപ്പം വെയില്‍ എന്ന നാടകത്തിന്റെ ഭാഗമായി. അങ്ങനെയാണ് അഭിനയത്തിലേക്കുള്ള മരിയയുടെ രംഗപ്രവേശം. തുടക്കം തന്നെ ഗംഭീരമാക്കിയ നടി. ആയിരത്തോളം വേദികളിലാണ് വെയില്‍ അവതരിപ്പിക്കപ്പെട്ടത്. ”സുഹൃത്ത് ആദി വഴി  നാടകം ഞങ്ങളെ തേടി  മല കയറി വന്നു” എന്നാണ് ഇതേപ്പറ്റി മരിയ പറയുന്നത്. നാടകവേദിയിലെ പ്രായം കുറഞ്ഞ താരദമ്പതികളാണ് മരിയയും പ്രിന്‍സും.  

കേരള സംഗീത നാടക അക്കാദമിയുടെ 7 സംസ്ഥാന അവാര്‍ഡ് ഉള്‍പ്പെടെ അഖില കേരള പ്രൊഫഷണല്‍ നാടക മത്സരങ്ങളില്‍ ഒട്ടനവധി അവാര്‍ഡുകള്‍ വെയില്‍  നാടകത്തിന് ലഭിച്ചു. ഇതില്‍ 13 ഓളം മത്സരങ്ങളില്‍ നിന്ന് മികച്ച നടിക്കുള്ള പുരസ്‌കാരവും മരിയയ്‌ക്കായിരുന്നു. അവസരങ്ങള്‍ ലഭിച്ചാല്‍ അഭിനയലോകത്തെ മിന്നും നക്ഷത്രമാകാനുള്ള പ്രതിഭയുണ്ട് ഈ കലാകാരിക്ക്.

അഭിനയ മോഹത്തിന്റെ നാളുകളില്‍ സിനിമ തന്നെയായിരുന്നു സ്വപ്‌നം. നാടകത്തില്‍ നിന്നും സിനിമയിലെത്തിയ കലാകാരന്മാര്‍ പ്രചോദനമായി. അങ്ങനെ ഓരോ നാടക വേദിയും ആവേശമായി.  

കലാകാരന്മാര്‍ക്ക് ഏറെ പ്രോത്സാഹനം നല്‍കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ മരിയയും സജീവമായി. പ്രേക്ഷകരുടെയെല്ലാം മനസ്സില്‍ ഇടം നേടിയ സിനിമ രംഗങ്ങള്‍ മരിയയിലൂടെ വീണ്ടും പുനര്‍ജനിച്ചപ്പോള്‍ അതേറ്റെടുക്കുവാനും ആരാധകര്‍ ഏറെയുണ്ടായി. തേന്മാവിന്‍ കൊമ്പില്‍ ശോഭന അവതരിപ്പിച്ച കാര്‍ത്തുമ്പി എന്ന കഥാപാത്രത്തെ മരിയ ഡബ്‌സ് മാഷ് വീഡിയോയിലൂടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിച്ചപ്പോള്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പോലും അതിശയിച്ചു. താന്‍ ശബ്ദം നല്‍കിയത് ശോഭനയ്‌ക്കോ അതോ ഈ കുട്ടിക്കോ എന്നാണ് ഇതേക്കുറിച്ച് അവര്‍ അഭിപ്രായപ്പെട്ടത്.  

ഭാഗ്യലക്ഷ്മി, നാദിര്‍ഷ, സിത്താര തുടങ്ങി നിരവധി പേര്‍ അന്ന് അഭിനന്ദിച്ചിരുന്നു. ഇവരുടെയെല്ലാം നല്ല വാക്കുകളാണ്  ഇതുപോലെയുള്ള ഡബ്സ്മാഷ് വീഡിയോകള്‍ ചെയ്യാനുള്ള പ്രചോദനമെന്ന് മരിയ പറയുന്നു.  ഡബ്‌സ് മാഷ് എന്ന ആപ്പിലൂടെയാണ് ആദ്യമായി വീഡിയോ ചെയ്ത് നോക്കിയത്. ഒരു മിനിറ്റില്‍ താഴെയുള്ളതായിരുന്നു അതിലെ സംഭാഷണങ്ങള്‍. പിന്നീട് അതിന്റെ സഹായമില്ലാതെ, ക്യാമറയും ഫോണും ഉപയോഗിച്ച് മൂന്നോ നാലോ മിനിറ്റുള്ള വീഡിയോകള്‍ ചെയ്തു തുടങ്ങി. പിന്നെ ഒറ്റ ടേക്കില്‍ 5 മിനിറ്റുള്ള വീഡിയോ ചെയ്യാനായി ശ്രമം. ഇത്തരത്തില്‍ മരിയയുടേതായി നിരവധി വീഡിയോകളാണ് ഉള്ളത്. ആരാധകരാവട്ടെ ലക്ഷങ്ങളും.  എന്നാല്‍ ടിക് ടോക് വന്നെങ്കിലും അതിനോട് അത്ര ഇഷ്ടം തോന്നിയില്ല. അതിനാല്‍ തന്നെ മരിയയ്‌ക്ക് ടിക് ടോക്കില്‍ അക്കൗണ്ടും ഇല്ല. ഡബ്‌സ് മാഷ് വീഡിയോ ചെയ്യുന്നതിലൂടെ നിരവധി അവസരങ്ങളാണ് മരിയയെ തേടിയെത്തുന്നത്.  

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. അതില്‍ നായിക അനുശ്രീയുടെ അനിയത്തിമാരില്‍ ഒരാളായി വേഷമിട്ടു. പിന്നീട് സിദ്ധാര്‍ത്ഥിന്റെ തന്നെ സഖാവ് എന്ന ചിത്രത്തില്‍ നഴ്‌സിന്റെ വേഷം. നിവിന്‍ പോളിക്കൊപ്പം ഒരു സംഭാഷണവും അതിലുണ്ടായിരുന്നു. അതിന് ശേഷം ഒരു യമണ്ടന്‍ പ്രേമകഥയില്‍ സലിം കുമാറിന്റെ മകളായി ശ്രദ്ധേയ കഥാപാത്രം. ആ ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ വിഷ്ണുവും ബിബിനും വെയില്‍ നാടകം കാണാനെത്തി. നല്ല അഭിപ്രായം പറഞ്ഞു. ഒപ്പം യമണ്ടന്‍ പ്രേമകഥയില്‍ മരിയയ്‌ക്കായി ഒരു കഥാപാത്രത്തേയും അവര്‍ നീക്കിവച്ചു.  

പടക്കുതിര, ലുട്ടാപ്പി, എന്താപ്രശ്‌നം, സെക്കന്‍ഡ് ഹണിമൂണ്‍, വിരാഗ്, ബിബിന്‍ പോള്‍ സാമുവലിന്റെ മങ്ങിയൊരന്തി വെളിച്ചത്തില്‍ തുടങ്ങി എട്ടോളം ഷോര്‍ട്ട്ഫിലിമുകളില്‍ അഭിനയിച്ചു. ഷോര്‍ട്ട് ഫിലിമുകള്‍. അന്നയിലെ അഭിനയത്തിന് വാക്‌ദേവത പൂനെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. വിരാഗിലൂടെ ഇടുക്കി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍, സിനിമകട വേണുനാഗവള്ളി ഷോര്‍ട്ട്ഫിലിം ഫെസ്റ്റിവല്‍ എന്നിവയില്‍ മികച്ച നടിക്കുള്ള അംഗീകാരം ലഭിച്ചു.

അഭിനയിക്കുമ്പോള്‍ അനുകരണം കടന്നുവന്നാലോ എന്ന് കരുതി ഡബ്‌സ് മാഷ് ചെയ്യുന്നത് കുറച്ചിരിക്കുകയാണിപ്പോള്‍. ഡബ്‌സ് മാഷ് ചെയ്താല്‍ ആദ്യം കാണിക്കുന്നത് കുടുംബാംഗങ്ങളെയാണ്. മരിയയുടെ വീട്ടില്‍ പപ്പയും അമ്മയും ചേട്ടനും, പ്രിന്‍സിന്റെ വീട്ടില്‍ പപ്പയും അമ്മയും അനിയനുമാണുള്ളത്. ഇരു കുടുംബങ്ങളും അതിനേക്കാള്‍ ഉപരി  ഭര്‍ത്താവും നല്‍കുന്ന പിന്തുണയാണ് മരിയയ്‌ക്ക് എന്നും പ്രചോദനം. സിനിമയിലേക്ക് അവസരങ്ങള്‍ വരുന്നുണ്ട്. തമിഴ് സിനിമ ഇലക്ക് ആണ് പുറത്തിറങ്ങാനിരിക്കുന്നത്. മലയാളിയായ അജയ് ആണ് സംവിധായകന്‍. അതില്‍ നല്ലൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മരിയ.  

ഷോര്‍ട്ട് ഫിലിമുകളില്‍ ജിതിന്‍ രാജ് സംവിധാനം ചെയ്ത വിരാഗാണ് ശ്രദ്ധേയം. നിരവധി അംഗീകാരങ്ങള്‍ ഇതിലെ കഥാപാത്രത്തിലൂടെ മരിയക്ക് ലഭിച്ചു. സാജിദ് യഹിയയാരിന്നു ഒപ്പം അഭിനയിച്ചത്.  നാടന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് കൂടുതല്‍ ഇഷ്ടം. കുട്ടിക്കാലത്ത് നൃത്തം പഠിക്കണമെന്നുണ്ടായിരുന്നു. അന്ന് അത് സാധിച്ചില്ല. ആ മോഹത്തെ വീണ്ടും പൊടിതട്ടിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് മരിയ. കൊറോണ കാലം ഒഴിഞ്ഞിട്ടുവേണം ആ ഇഷ്ടത്തെ കൂട്ടുപിടിക്കാന്‍. ലോക് ഡൗണ്‍ ഒക്കെ കാരണം നാട്ടിലേക്ക് പോകാന്‍ ആവുന്നില്ല എന്നതാണ് ഇപ്പോഴത്തെ സങ്കടം. ഇപ്പോള്‍ തൃശൂര്‍ ഇരിങ്ങാലക്കുടയ്‌ക്കടുത്ത് കല്ലേറ്റിന്‍കരയിലാണ് താമസം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.