Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വുഹാനിലേതു പോലെ ഷിന്‍ഫാദിലും വൈറസ് വ്യാപന കണക്കുകള്‍ മറയ്‌ക്കുന്നു; രണ്ടാം വൈറസ് വ്യാപനത്തിലും കള്ളം പറഞ്ഞ് ചൈന

കൊറോണയുമായി ബന്ധപ്പെട്ട് പുറത്ത് വിടുന്ന കണക്കുകളില്‍ ചൈന കൂടുതല്‍ സുതാര്യമാകണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, ഹവായ്‌യില്‍ മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥന്‍ യാങ് ജിയേച്ചിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കിടെ പറഞ്ഞു. വുഹാനിലേതു പോലെ വൈറസ് വ്യാപനത്തിന്റെ കണക്കുകള്‍ ഷിന്‍ഫാദിയിലും ചൈന മറച്ചു വയ്‌ക്കരുതെന്ന് അമേരിക്കയുടെ കിഴക്കന്‍ ഏഷ്യന്‍ നയതന്ത്രജ്ഞന്‍ ഡേവിഡ് സ്റ്റില്‍വെല്‍ പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 21, 2020, 05:45 pm IST
in World

വാഷിങ്ടണ്‍: കൊറോണ വൈറസിന്റെ രണ്ടാം വരവിലും ചൈന കള്ളം പറയുന്നുവെന്ന് അന്താരാഷ്‌ട്ര സമൂഹം. ഷിന്‍ഫാദി ഭക്ഷ്യ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട ക്ലസ്റ്ററില്‍ വെറും ഏഴു ദിവസത്തിനിടെ 180 പേര്‍ക്ക് കൊറോണ കണ്ടെത്തിയതായാണ് ചൈനയുടെ വാദം. എന്നാല്‍, ഇവിടെ വൈറസ് വ്യാപനം ഒരു മാസം മുന്‍പ് തന്നെ തുടങ്ങിയിരിക്കാമെന്ന് ചൈനയുടെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കിയിരുന്നു. ചൈന വിവരങ്ങള്‍ മറച്ചുവച്ചുവോ എന്നതിലേക്കാണ് ഇതും വിരല്‍ ചൂണ്ടുന്നതെന്ന് അന്താരാഷ്‌ട്ര സമൂഹം ആരോപിക്കുന്നു.

കൊറോണയുമായി ബന്ധപ്പെട്ട് പുറത്ത് വിടുന്ന കണക്കുകളില്‍ ചൈന കൂടുതല്‍ സുതാര്യമാകണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ, ഹവായ്‌യില്‍ മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥന്‍ യാങ് ജിയേച്ചിയുമായി നടത്തിയ ചര്‍ച്ചയ്‌ക്കിടെ പറഞ്ഞു. വുഹാനിലേതു പോലെ വൈറസ് വ്യാപനത്തിന്റെ കണക്കുകള്‍ ഷിന്‍ഫാദിയിലും ചൈന മറച്ചു വയ്‌ക്കരുതെന്ന് അമേരിക്കയുടെ കിഴക്കന്‍ ഏഷ്യന്‍ നയതന്ത്രജ്ഞന്‍ ഡേവിഡ് സ്റ്റില്‍വെല്‍ പറഞ്ഞു.

ഒരിക്കല്‍ ലോകത്തിന് മുന്നില്‍ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കണമെങ്കില്‍ ചൈന തന്നെ വിചാരിക്കണം. അതിന് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങള്‍ മറ്റുള്ളവര്‍ക്ക് നേരിട്ട് ലഭ്യമാക്കാനുള്ള സാഹചര്യം ചൈന ഒരുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ എങ്ങനെ ഉത്ഭവിച്ചെന്നും മനുഷ്യരിലെത്തിയെന്നും എപ്പോള്‍ വ്യാപനം ആരംഭിച്ചെന്നും എത്ര പേര്‍ ചൈനയില്‍ മരിച്ചെന്നുമടക്കം നിരവധി ചോദ്യങ്ങള്‍ ചൈനയ്‌ക്കെതിരെ ആദ്യ ഘട്ടത്തിലും ഉയര്‍ന്നിരുന്നു. ഈ ആരോപണങ്ങള്‍ക്ക് ഇപ്പോഴും ചൈനയ്‌ക്ക് കൃത്യമായ മറുപടി ഇല്ലെന്നിരിക്കെയാണ് ഷിന്‍ഫാദി മാര്‍ക്കറ്റുമായി ബന്ധപ്പെട്ട വ്യാപനത്തിലും സംശയങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.

മരണം 4.56 ലക്ഷം

കൊറോണ വൈറസ് ബാധിച്ച് ലോകത്ത് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 4.56 ലക്ഷം കടന്നു. ഇന്നലെ മരിച്ചത് 5123 പേര്‍. 24 മണിക്കൂറിനിടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1.40 ലക്ഷം. ഇതോടെ ആകെ ബാധിതര്‍ 86.08 ലക്ഷം. 45.5 ലക്ഷം പേര്‍ രോഗമുക്തരായി.

ബ്രസീലില്‍ വൈറസ് ബാധിതര്‍ പത്ത് ലക്ഷത്തിലേക്ക്

ബ്രസീലില്‍ വൈറസ് ബാധിതരുടെ എണ്ണം പത്തു ലക്ഷത്തിലേക്കടുത്തു. 23050 പേര്‍ക്ക് ഇന്നലെയും രോഗം കണ്ടെത്തി. 1204 പേര്‍ കൂടി 24 മണിക്കൂറിനിടെ മരിച്ചു. ആകെ മരണം 47869 ആയി. 5,03507 പേര്‍ ഇതുവരെ കൊറോണ മുക്തരായെങ്കിലും 8318 പേര്‍ ഗുരുതരാവസ്ഥയില്‍.

ഇറാനില്‍ വീണ്ടും വൈറസ്

രണ്ട് മാസത്തിനിടെ ആദ്യമായി ഇറാനില്‍ ഒറ്റദിവസം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറ് കടന്നു. 24 മണിക്കൂറില്‍ മരിച്ചത് 120 പേര്‍. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ആകെ മരണ സംഖ്യ പതിനായിരത്തിനടുത്തെത്തി. ഇറാനില്‍ 2615 പേര്‍ക്ക് ഇന്നലെ മാത്രം രോഗബാധ സ്ഥിരീകരിച്ചു. നിലവില്‍ 31678 പേരാണ് ചികിത്സയിലുള്ളത്. 1.59 ലക്ഷം പേര്‍ ഇതുവരെ രോഗമുക്തി നേടി. കൊറോണ വ്യാപനം ഏറ്റവുമാദ്യം ശക്തമായ രാജ്യങ്ങളിലൊന്നാണ് ഇറാന്‍. നാല് മാസത്തിനിടെ പലവട്ടം ഇവിടെ പുതിയ ക്ലസ്റ്ററുകള്‍ രൂപമെടുത്തു.

സുരക്ഷാ മാനദണ്ഡങ്ങള്‍ പുതുക്കി അമേരിക്കന്‍ സംസ്ഥാനങ്ങള്‍

വൈറസ് വ്യാപനം വീണ്ടും ശക്തി പ്രാപിച്ച അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പുതുക്കുന്നു. തുറസ്സായ ഇടങ്ങളില്‍ മാത്രമല്ല എല്ലായിടത്തും മാസ്‌ക് നിര്‍ബന്ധമാക്കി കാലിഫോര്‍ണിയ. നോര്‍ത്ത് കരോലീന, അരിസോണ എന്നിവിടങ്ങളിലും സമാന സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തമാക്കാന്‍ സംസ്ഥാന ഭരണകൂടങ്ങള്‍ നിര്‍ദേശം നല്‍കി.

കഴിഞ്ഞ ആഴ്ചയോടെ 23 സംസ്ഥാനങ്ങളിലാണ് വൈറസ് വ്യാപനം രൂക്ഷമായത്. അതേസമയം, ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, ഇല്ലിനോയി തുടങ്ങി 18 സംസ്ഥാനങ്ങളില്‍ രോഗവ്യാപനം കുറയുന്നതായും റിപ്പോര്‍ട്ട്. വെര്‍മണ്ട് സംസ്ഥാനത്ത് രോഗവ്യാപനം അമ്പത് ശതമാനം കുറഞ്ഞു. ഇതുവരെ  22.63 ലക്ഷം പേര്‍ക്ക് അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ചു. 1.20 ലക്ഷം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.  

Tags: chinaVirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

പുതിയ വാര്‍ത്തകള്‍

യുദ്ധം താൽക്കാലികമായി നിർത്തിയതോടെ, സ്വർണവിലയിൽ ഞെട്ടിക്കുന്ന വർദ്ധനവ്

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

വന്ദേഭാരതിൽ വിളമ്പിയ ഭക്ഷണത്തിൽ പ്രാണി: 10 ലക്ഷം രൂപ പിഴയിട്ട് ഇന്ത്യൻ റയിൽവേ

കുഴിമന്തി കഴിച്ചതല്ല, നേഴ്‌സിനെ യുവാക്കൾ ആശുപത്രിയിലെത്തിച്ച സംഭവം കൊലപാതകം? വിഷം ഉള്ളിൽ ചെന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്; പരാതി നൽകി കുടുംബം

ക്ഷേമ പെൻഷന് പുറമെ വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും പ്രതിമാസം 1,000 രൂപ: അപേക്ഷിക്കേണ്ടത് ഇങ്ങനെ

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.