പയ്യന്നൂര്‍: യോഗയെ ജനകീയമാക്കുന്നതിന് ജീവിതമുഴിഞ്ഞുവച്ചയാളാണ് പയ്യന്നൂരിലെ വി.വി. ശിവരാമന്. 1977 മുതല്‍ നീലേശ്വരം കാവില്‍ ഭവന് യോഗാചാര്യ എം.കെ. രാമന് മാസ്റ്റരുടെ ശിക്ഷണത്തില്‍ യോഗ പരിശീലിക്കുന്ന ശിവരാമന് യോഗ പ്രചാരണം തന്റെ ജീവിത ലക്ഷ്യമായി തെരഞ്ഞെടുത്തു. ഇപ്പോള്‍ സ്കുളുകളില് കുട്ടികള്‍ക്ക് യോഗ പരിശീലിപ്പിച്ചുകൊണ്ട് യോഗയെ അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കാനും ജനകീയമാക്കാനുമുള്ള കഠിന ശ്രമത്തിലാണ്. ഇതോടൊപ്പം നെറ്റ് ബോള്‍, നീന്തല്‍, തുടങ്ങി കായിക പരിശീലനം നല്‍കുന്നതിലും ശിവരാമന് സജീവമാണ്.
പഠന കാലത്ത് കുഞ്ഞിമംഗലം ഹൈസ്ക്കൂളിലെ മികച്ച ജംബറായിരുന്നു. കമ്പവലി റഫറിയും കൂടിയായ ശിവരാമന് കുഞ്ഞിമംഗലത്ത് നിരവധിപേര്‍ക്ക് വ്യായാമ പരിശീലനം നല്‍കിയിരുന്നു. 2011 ല്‍ വെറ്ററന്‍ സ്പാര്‍ട്സ് മെന്‍ ഫോറം വോളി താരമായി ശിവരാമനെ തെരഞ്ഞെടുത്തിരുന്നു. കണ്ണൂര്‍ കാസറകോട് ജില്ലകളില്‍ യോഗ പരിശീലനവും ക്യാമ്പുകളും നടത്തി വരുന്നു..
സൈക്കിള്‍ യൂസേഴ്സ് ഫോറം കേരളയുടെ ഭാരവാഹിയായും കവ്വായി സ്കൂളില്‍ കായികാധ്യാപകനായും പ്രവര്‍ത്തിച്ച ശിവരാമന് പ്രകൃതിയെ സംക്ഷിക്കാനായി സ്വന്തമായി നടപ്പിലാക്കുന്ന ജനനി ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വഴിയൊരങ്ങളില്‍ നിരവധി മരങ്ങള്‍ നട്ട് പിടിപ്പിച്ചിട്ടുമുണ്ട്.
പയ്യന്നൂര്‍ ടൗണില്‍ ജനനി ഹാര്‍വേര്‍ഡ് എന്ന കട നടത്തുകയാണ് ശിവരാമന്. യോഗ അസോസിയേഷന് ജില്ല വൈസ് പ്രസിഡന്റ്, മാസ്റ്റേര്‍സ് അത്ലറ്റിക്ക് അസോസിയേഷന് ജോയന്റ് സെക്രട്ടറി, നെറ്റ് ബോള്‍ അസോസിയേഷന് കണ്ണര് ജില്ല വൈസ് പ്രസിഡന്റ്, സൈക്കള് യൂസേര്‍സ് ഫോറം കേരള കോ ഓര്‍ഡിനേറ്റര്‍, ജനനി ഹരിത കേരളം പദ്ധതി ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: