Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ പരിശോധന സര്‍ട്ടിഫിക്കേറ്റ്; പിണറായിയുടെ കടുംപിടിത്തം; പ്രതീക്ഷ തകര്‍ന്ന് പ്രവാസികള്‍

വിദേശത്തുള്ളവരെ കേരളത്തിലെത്തിച്ച് 14 ദിവസം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിരീക്ഷണത്തിലാക്കുകയാണ് പ്രായോഗികം.

ആര്‍. പ്രദീപ് by ആര്‍. പ്രദീപ്
Jun 21, 2020, 02:30 pm IST
in Kerala

തിരുവനന്തപുരം: കൊറോണ പ്രതിസന്ധിക്കാലത്ത് വിദേശത്ത് കുടുങ്ങിയ മലയാളികളെ പൂര്‍ണമായും കൈയൊഴിഞ്ഞ് കേരളം. കേരളത്തിലേക്കുള്ള വിമാനം കയറണമെങ്കില്‍ കൊറോണ പരിശോധന നടത്തി നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിര്‍ദേശത്തില്‍ നിന്ന് തരിമ്പും പിന്നാക്കം പോകില്ലെന്ന നിലപാടിലാണ് കേരള സര്‍ക്കാര്‍. വിദേശത്ത്, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ദിവസവും മലയാളികള്‍ വൈറസ് ബാധിച്ച് മരിച്ചു വീഴുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് മാറ്റാന്‍ തയാറല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രം 238 മലയാളികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അമേരിക്ക, ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളിലും നിരവധി മലയാളികള്‍ മരിച്ചു.  

ഓരോ നിമിഷവും ഭീതിയോടെയാണ് മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ഗള്‍ഫില്‍ കഴിയുന്നത്. ജോലി നഷ്ടപ്പെട്ടവരും വിസാകാലാവധി കഴിഞ്ഞവരും കടുത്ത രോഗങ്ങള്‍ക്ക് അടിപ്പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. എങ്ങനെയെങ്കിലും ജീവനും കൊണ്ട് നാട്ടിലെത്തിയാല്‍ മതിയെന്ന ആഗ്രഹത്തിലാണിവര്‍. ഇവരുടെയെല്ലാം പ്രതീക്ഷകളാണ് സര്‍ക്കാര്‍ തച്ചുതകര്‍ത്തത്.  കേന്ദ്രത്തിന്റെ വന്ദേഭാരത് മിഷനിലൂടെ ആയിരക്കണക്കിന് മലയാളികളാണ് വരും ദിവസങ്ങളില്‍ മടങ്ങാന്‍ ഊഴം കാത്തിരിക്കുന്നത്. അവരെല്ലാം കേരളത്തിന്റെ തീരുമാനത്തില്‍ നിരാശയിലാണ്. മറ്റൊരു സംസ്ഥാനവും മുന്നോട്ടുവയ്‌ക്കാത്ത നിര്‍ദേശമാണ് കേരളത്തിന്റേത്.

എംബസികളില്‍ പരിശോധന നടത്തുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഓരോ രാജ്യത്തും വ്യത്യസ്ത നിബന്ധനകളാണ് കൊറോണ പരിശോധനകള്‍ക്കുള്ളത്. രോഗലക്ഷണങ്ങളുള്ളവരെ മാത്രമാണ് പരിശോധിക്കുക. പരിശോധന നടത്തിയാല്‍ തന്നെ ഫലം വരാന്‍ എട്ടു ദിവസം വരെ കാലതാമസമെടുക്കും. വിമാനത്താവളങ്ങളില്‍ പരിശോധനാ സൗകര്യങ്ങളൊരുക്കുന്നതിനും സുരക്ഷാകാരണങ്ങളാല്‍ തടസ്സമുണ്ട്.  

കൊറോണ രോഗമുള്ളവരെ ഒരുമിച്ച് ഒരു വിമാനത്തില്‍ കൊണ്ടുവരണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശവും പരിഹാസ്യമാണ്. ഒരു വിമാനം നിറയെ രോഗികളെ കയറ്റിയാല്‍ അത് പറത്താന്‍ പൈലറ്റ് തയാറാകില്ല. വിമാന ജോലിക്കാരും സഹകരിക്കില്ല. കൊറോണ സ്ഥിരീകരിച്ചാല്‍ ആ വ്യക്തിയെ യാത്ര ചെയ്യാന്‍ അനുവദിക്കരുതെന്നാണ് ചട്ടം.  

വിദേശത്തുള്ളവരെ കേരളത്തിലെത്തിച്ച് 14 ദിവസം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിരീക്ഷണത്തിലാക്കുകയാണ് പ്രായോഗികം. രണ്ടര ലക്ഷം പേര്‍ക്ക് ക്വാറന്റൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിലടക്കം അറിയിച്ചത്. 95,497 പേരാണ് വെള്ളിയാഴ്ച വരെവിദേശത്തുനിന്ന് കേരളത്തിലേക്കെത്തിയത്. വിമാനത്താവളങ്ങള്‍ വഴി 93,876 പേരും സീ പോര്‍ട്ട് വഴി 1621 പേരും. രണ്ടര ലക്ഷം പേര്‍ക്കുള്ള സൗകര്യങ്ങള്‍ ഉണ്ടെന്ന് പറഞ്ഞവര്‍ക്ക് 95,497 പേര്‍ വന്നപ്പോള്‍ തന്നെ താളം തെറ്റി.  65,413 പേരും വീട്ടില്‍ നിരീക്ഷണത്തിലാണ്. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ 18,572 പേര്‍ മാത്രം. 880 പേരാണ് ഐസൊലേഷനിലുള്ളത്. തീവണ്ടി, മറ്റ് വാഹനങ്ങള്‍ വഴി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 8793 പേരും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലുണ്ട്. ആകെ 27,365 പേര്‍ മാത്രമാണിപ്പോള്‍ സര്‍ക്കാര്‍ ക്വാറന്റൈനിലുള്ളത്. നാല്‍പ്പതിനായിരത്തില്‍ താഴെ മാത്രം ആളുകള്‍ക്കുള്ള സൗകര്യമാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ രോഗികള്‍ വന്നാല്‍ പിടിവിട്ടുപോകുമെന്ന ഭയമാണ് പിണറായി വിജയനെ പ്രവാസികളോട് ക്രൂരമായി പെരുമാറാന്‍ പ്രേരിപ്പിക്കുന്നത്.

യാതൊരുപാധികളുമില്ലാതെ പ്രവാസികളെ കേരളത്തിലേക്കെത്തിക്കണമെന്ന് നിയമസഭയിലടക്കം നിലപാടെടുത്ത പിണറായി, വിദേശത്തു നിന്നു വരുന്നവരില്‍ നിന്ന് കേരളത്തിലുള്ളവര്‍ക്ക് രോഗം പകരാതിരിക്കാനാണ് ഈ തീരുമാനമെന്ന പ്രതീതിയുണ്ടാക്കി ഇവിടെയുള്ളവരുടെ പിന്തുണ നേടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് സ്വന്തം കഴിവില്ലായ്‌മ മറയ്‌ക്കാനുള്ള ശ്രമമാണെന്ന് വെളിവായിട്ടുണ്ട്.

Tags: keralaPravasiNRI
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Gulf

പശ്ചിമേഷ്യൻ സംഘർഷം: യുദ്ധത്തിനിടയിൽ രണ്ട് ലക്ഷത്തിലധികം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി , അഞ്ച് പേർ മരിച്ചു , ഒരാളെ കാണാതായി

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാടിന് മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസിയില്‍ ജോലികിട്ടാന്‍ ഹിന്ദുപേര് സ്വീകരിച്ചു, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’.

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.