ചിറ്റൂര്‍: കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുമ്പോഴും മാനദണ്ഡങ്ങള്‍ ലംഘിച്ച് മൂലത്തറ റെഗുലേറ്റര്‍ ഉദ്ഘാടന ചടങ്ങ്. മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ പങ്കെടുത്തത് നൂറിലധികം പേര്.
മന്ത്രി കെ. കൃഷ്ണന് കുട്ടി അധ്യക്ഷനായ ചടങ്ങില്‍ രമ്യഹരിദാസ് എംപി, കെ. ബാബു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്കെ ശാന്തകുമാരി, മുന്‍ എംഎല്‍എ കെ.എ. ചന്ദ്രന്, ജലവിഭവ വകുപ്പ് സെക്രട്ടറി ബി. അശോക് കുമാര്‍, ചീഫ് എഞ്ചിനിയര്‍ ഡി. ബിജു തുടങ്ങിയവര്‍ ഉള്‍പ്പെടെ നൂറിലധികം പേരാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്.
അതീവ ജാഗ്രത പുലര്‍ത്തേണ്ട സമയത്താണ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ള പരിപാടി നടന്നത്. സാമൂഹിക അകലം പോലും പാലിക്കാതെ ആളുകള്‍ തിങ്ങി നിന്നത് കഴിഞ്ഞ ദിവസവം കൊറോണ സ്ഥിരീകരിച്ച പെരുമാട്ടിയിലാണ്.
ജില്ലയില്‍ ദിവസേന കൊറോണ രോഗികളുടെ എണ്ണം വര്‍ധിച്ചു വരുമ്പോഴാണ്, കഴിഞ്ഞദിവസവും കൊറോണ സ്ഥിരീകരിച്ച പെരുമാട്ടി പഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇത്തരത്തിലൊരു ഉദ്ഘാടന മാമാങ്കം സംഘടിപ്പിച്ചത്.
ജില്ല അപകട മേഖലയിലാണെന്നും തമിഴ്നാട്ടില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കക്കിടയാക്കുന്നുണ്ടെന്ന് മന്ത്രി എ.കെ. ബാലന് ഇന്നലെ രാവിലെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അതിര്‍ത്തി പ്രദേശമായ പെരുമാട്ടിയില്‍ ഇത്തരമൊരു പരിപാടി സംസ്ഥാന സര്‍ക്കാര്‍ തന്നെ സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: