തിരുവനന്തപുരം: പ്രവാസികൾ കൊറോണ വൈറസ് ടെസ്റ്റ് നടത്തുമ്പോൾ പോസിറ്റീവ് ആയാൽ അവർ വരെണ്ടെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ട്രൂ നാറ്റ് ടെസ്റ്റ് നടത്തി പോസിറ്റീവ് ആയവരെ ഒരുമിച്ച് ഒരുവിമാനത്തിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ നടപടി എടുക്കണമെന്ന അപ്രായോഗിക ആവശ്യവും മുഖ്യമന്ത്രി ആവർത്തിച്ചു.
കൊവിഡ് പോസിറ്റീവ് ആയാൽ അവർക്ക് നിയമപരാമായി ഒരു രാജ്യത്തും വിമാനത്താവളത്തിലേക്ക് വരാൻ ആകില്ല. അവർ അവിടെ ക്വാറന്‍റൈനിലേക്ക് പോകേണ്ടിവരും. ഇക്കാര്യം മാധ്യമ പ്രവർത്തകർ സൂചിപ്പിച്ചപ്പോഴാണ് വിചിത്ര നിലപാട് വ്യകത്മാക്കിയത്.
പോസിറ്റീവ് ആയവർ വരേണ്ടതില്ലെന്ന് പറയുന്നില്ല. പക്ഷെ അവർക്ക് വിമാനത്തിൽ കയറാനാകില്ല. പോസിറ്റീവ് ആകുന്നവരെ പ്രത്യേക വിമാനത്തിൽ കൊണ്ടുവരണം. അതിന് കേരളം തടസ്സം നിൽകില്ലെന്നും അക്കാര്യത്തിൽ കേന്ദ്രസർക്കാരാണ് സൗകര്യം ഒരുക്കേണ്ടെതെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.
നിലവിൽ ഈമാസം 25 മുതൽ കേരളത്തിലേക്ക് പുറപ്പെടുന്ന വിമാനങ്ങളിൽ വരുന്നവർക്കാണ് പരിശോധന നിർബന്ധം ആക്കിയിരിക്കുന്നത്. എന്നാൽ നിലവിൽ ദുബായ്, ഖത്തർ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. എന്നിട്ടും അവിടെ നിന്നും വന്നവരിലും രോഗം സ്ഥിരീകരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: