ന്യൂദല്‍ഹി:കോവിഡ്-19 മഹാമാരിയുടെ പ്രത്യാഘാതങ്ങള്‍ നേരിടുന്ന പാവങ്ങളെയും ദുര്‍ബലവിഭാഗങ്ങളില്‍പ്പെട്ട കുടുംബങ്ങളെയും ശാക്തീകരിക്കുന്നതിനായി ഇന്ത്യാ ഗവണ്മെന്റും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കും (എ.ഐ.ഐ.ബി.)75കോടി ഡോളറിന്റെ (5719 കോടി രൂപ) ”കോവിഡ്-19ആക്റ്റീവ് റെസ്പോണ്‍സ് ആന്റ് എക്സ്പെന്റിച്ചര്‍ സപ്പോര്‍ട്ട് പ്രോഗ്രാം” ഒപ്പുവച്ചു.
ധനകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക കാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി സമീര്‍ കുമാര്‍ ഖാരെയും, എ.ഐ.ഐ.ബി.യെ പ്രതിനിധീകരിച്ച് ഡയറക്ടര്‍ ജനറല്‍(ആക്ടിംഗ്) രജത് മിശ്രയുമാണ് കരാറില്‍ ഒപ്പു വച്ചത്.
കോവിഡ്-19 എമര്‍ജന്‍സി റെസ്പോണ്‍സ് ആന്റ് ഹെല്‍ത്ത് സിസ്റ്റംസ് തയ്യാറെടുപ്പ് പദ്ധതിക്കായി നേരത്തെ അനുവദിച്ച 50കോടി ഡോളര്‍ വായ്പയ്ക്ക് പുറമെ, കോവിഡ്-19 പ്രതിസന്ധി നേരിടാന്‍ എ.ഐ.ഐ.ബി.അനുവദിക്കുന്ന രണ്ടാമത്തെ വായ്പയാണ് ഇത്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍, കൃഷിക്കാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സ്ത്രീകള്‍, സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങള്‍, വിധവകള്‍, അംഗപരിമിതര്‍, മുതിര്‍ന്ന പൗരന്മാര്,കുറഞ്ഞ വേതനം ലഭിക്കുന്നവര്‍, നിര്‍മ്മാണ തൊഴിലാളികള്‍ തുടങ്ങിയവരായിരിക്കും പദ്ധതിയുടെ പ്രാഥമിക ഗുണഭോക്താക്കള്‍.
ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്കും (എ.ഐ.ഐ.ബി.) ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കും (എ.ഡി.ബി)225 കോടി ഡോളറാണ് പദ്ധതിക്ക് നല്കുന്ന ധനസഹായം. ഇതില്‍ 75കോടി ഡോളര്‍ എ.ഐ.ഐ.ബിയും150 കോടി ഡോളര്‍ എ.ഡി.ബിയും നല്‍കും.
ധനമന്ത്രാലത്തിന്റെ മേല്‍നോട്ടത്തില്‍ വിവിധ മന്ത്രാലയങ്ങളായിരിക്കും പദ്ധതി നടപ്പാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: