ന്യൂദല്‍ഹി: ഗല്‍വാന്‍ താഴ്വര സംബന്ധിച്ച ചൈനയുടെ അവകാശവാദങ്ങളും നിലപാടുകളും തള്ളിയ ഇന്ത്യ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് വ്യക്തമാക്കി. ഗല്‍വാന്‍വാലി ഇന്ത്യയുടേതാണ്, ചരിത്രപരമായിത്തന്നെ കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതിനിടെ, അതിര്‍ത്തിയിലെ സംഘര്‍ഷം തീവ്രമായി തുടരുകയാണ്. സൈനികതല ചര്‍ച്ചകള്‍ നിര്‍ത്തിവച്ച നിലയിലാണ്. ജൂണ്‍ ആറിന്് നടന്ന കോര്‍ കമാന്‍ഡര്‍തല ചര്‍ച്ചയിലെ തീരുമാനങ്ങള്‍ നടപ്പാക്കുന്നത് വരെ നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകള്‍ മാത്രമേ ഉണ്ടാവൂയെന്നാണ് സൂചന.
ഗല്‍വാന്‍വാലിക്ക് മേല്‍ പുതിയ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന ചൈനീസ് നടപടി സ്വീകാര്യമെല്ലന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ചൈനയുടെ മുന്‍നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ വാദം. ഗല്‍വാന്‍വാലി അടക്കമുള്ള ഇന്ത്യ-ചൈന അതിര്‍ത്തിയിലെ എല്‍എസി സംബന്ധിച്ച് ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ്ണ ധാരണയുണ്ട്. ഗല്‍വാന്‍വാലിയിലടക്കമുള്ള എല്‍എസിയില്‍ ഇന്ത്യന്‍ സൈന്യം കരുതലോടെ തന്നെയുണ്ടാകും. ചൈനീസ് വിദേശകാര്യവക്താവിന് നല്കിയ മറുപടിയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
എല്‍എസിയില്‍ ഒരിടത്തും ഇന്ത്യന്‍ സൈന്യം യാതൊരു ഏകപക്ഷീയ നടപടിയും സ്വീകരിച്ചിട്ടില്ല. കാലങ്ങളായി ഇന്ത്യന്‍ സൈന്യം പട്രോളിങ് നടത്തുന്ന പ്രദേശങ്ങളാണിവയൊക്കെ. എല്‍എസിയിലെ ഇന്ത്യന്‍ ഭാഗത്താണ് അടിസ്ഥാന സൗകര്യ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം നടത്തിയതെന്നും വിദേശകാര്യ മന്ത്രാലയം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: