കണ്ണൂര്‍: കണ്ണപുരത്ത് സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകര്‍ക്കും വാഹനങ്ങള്‍ക്കും നേരെ നിരന്തരം അക്രമം നടത്തുകയാണെന്നും പോലീസുകാര്‍ സിപിഎം ക്രിമിനലുകള്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു.
തീര്‍ത്തും സമാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കണ്ണപുരത്ത് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ബിജെപി പ്രവര്‍ത്തകരുടെ ആറ് വാഹനങ്ങള്‍ അഗ്നിക്കിരയായി. ബിജെപിയുടെ നിരവധി പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടു. വീടുകള്‍ക്ക് നേരെ ബോംബേറുണ്ടായി. പേരു പറഞ്ഞ് കടവരാന്തയില്‍ റീത്തു വെച്ചു. നിരവധി തവണ പോലീസിനോട് പരാതിപ്പെട്ടിട്ടും മാര്‍ക്സിസ്റ്റുകാരായ അക്രമികളെ അറസ്റ്റു ചെയ്തില്ല.
എസ്ഐയെ കത്തിയെടുത്ത് കുത്തിയ സിപിഎമ്മുകാരനെ കയ്യോടെ പിടിച്ചിട്ടും സിപിഎം നേതാക്കള്‍ സ്റ്റേഷനില്‍ നിന്നിറക്കി കൊണ്ടുപോയി. കഴിഞ്ഞ ദിവസം രാത്രി ബിജെപി പ്രവര്‍ത്തകനായ രണ്‍ദീറിന്റെ ഇരുചക്രവാഹനം അഗ്നിക്കിരയായി. ഡിവൈഎഫ്ഐ നേതാവായ ജില്ലാ പഞ്ചായത്തംഗമാണ് അക്രമങ്ങള്‍ക്കും വാഹനങ്ങള്‍ കത്തിക്കലിനും പിറകില്‍ പ്രവര്‍ത്തിക്കുന്നത്. പരാതിക്കാരായ ബിജെപി പ്രവര്‍ത്തകരെ പോലീസുകാര്‍ തന്നെ അധിക്ഷേപിക്കുന്നു. സിപിഎം അക്രമികള്‍ക്ക് കൂട്ടുനില്‍ക്കുന്ന പോലീസുദേ്യാഗസ്ഥര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് 22ന് കണ്ണപുരം പോലീസ് സ്റ്റേഷന് മുന്നില്‍ ധര്‍ണ്ണ സമരം നടത്തുമെന്നും ഹരിദാസ് പറഞ്ഞു.
സിപിഎമ്മുകാര്‍ തീവെച്ച് നശിപ്പിച്ച വാഹനവും പരിസര പ്രദേശങ്ങളും ബിജെപി നേതാക്കളായ എന്‍. ഹരിദാസ്, കെ.കെ. വിനോദ്കുമാര്‍, അര്ജ്ജുന് മാവിലക്കണ്ടി, എം. ബാലകൃഷ്ണന്, ആര്‍എസ്എസ് താലൂക്ക് കാര്യവാഹ് പ്രസാദ് പള്ളിക്കര എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: