മാഡ്രിഡ്: ലാ ലിഗയില്‍ പോയിന്റ് നിലയില്‍ മുന്നില്‍ നില്ക്കുന്ന ബാഴ്സലോണയെ സെവിയ ഗോള്‍ രഹിത സമനിലയില്‍ തളച്ചു. ഇതോടെ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് ബാഴ്സയ്ക്ക് ഒപ്പമൊത്താന് അവസരം ഒരുങ്ങി. സെവിയയോട് സമനില വഴങ്ങിയെങ്കിലും ബാഴ്സലോണ പോയിന്റ് നിലിയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മുപ്പത് മത്സരങ്ങളില്‍ ബാഴ്സയ്ക്ക്് അറുപത്തിയഞ്ച് പോയിന്റുണ്ട്.
റയല്‍ മാഡ്രിഡ് ഇരുപത്തിയൊമ്പത് മത്സരങ്ങളില്‍ അറുപത്തിരണ്ട് പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. ഇന്ന് രാത്രി നടക്കുന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് റയല്‍ സോസിഡാഡിനെ നേരിടും. ഈ മത്സരത്തില്‍ വിജയിച്ചാല്‍ റയല്‍ മാഡ്രിഡിന് അറുപത്തിയഞ്ചു പോയിന്റുമായി ബാഴ്സലോണയ്ക്ക് ഒപ്പം എത്താനാകും.
പ്രതീക്ഷിച്ചത് പോലെ സെവിയക്കെതിരെ ബാഴ്സ ശക്തമായി പൊരുതി. പലപ്പോഴും സെവിയയുടെ പ്രതിരോധം തകര്‍ത്തെങ്കിലും ബാഴ്സയ്ക്ക് ലക്ഷ്യം കാണാനായില്ല. പരിചയസമ്പന്നനായ ലയണല്‍ മെസി ബാഴ്സക്കായുള്ള എഴുനൂറാം ഗോളിന് അടുത്തിത്തെിയതാണ്. പക്ഷെ മെസിയുടെ ഫ്രീകിക്ക്് സെവിയ പ്രതിരോധനിര താരം ജൂലെസ് കൗണ്ടേ രക്ഷപ്പെടുത്തി. ഈ സമനിലയോടെ സെവിയ മുപ്പത് മത്സരങ്ങില്‍ അമ്പത്തിരണ്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: