കോട്ടയം: യോഗ ജീവിതത്തിന്റെയും പഠനത്തിന്റെയും ഭാഗമാക്കിയ അയര്‍ക്കുന്നം കൂട്ടുങ്കല്‍ ബി. ഭാഗ്യലക്ഷ്മിയും ഗായത്രി കൃഷ്ണനും നമുക്ക് നല്‍കുന്നത് നിശ്ചയദാര്‍ഢ്യത്തിന്റെ കര്‍മ്മപഥമാണ്. സഹോദരങ്ങളായ കൂട്ടുങ്കല്‍ ബാലകൃഷ്ണന്റെയും രാധാകൃഷ്ണന്റെയും മക്കളായ ഇവര്‍ അഞ്ചുവര്‍ഷമായി വിദ്യാഭ്യാസത്തോടൊപ്പം യോഗയും കളരിയും അഭ്യസിക്കുന്നു. യോഗ മത്സരത്തില്‍ ഭാഗ്യലക്ഷ്മി ദേശീയ തലത്തില്‍ വരെ പങ്കെടുത്തിട്ടുണ്ട്.
അവസാനമായി ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നടന്ന യോഗ മത്സരത്തിന്റെ ഫലം ഇന്നാണ് പ്രഖ്യാപിക്കുന്നത്. ഗായത്രി സംസ്ഥാന തല മത്സരത്തില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ആരെയും അത്ഭുപ്പെടുത്തുന്ന മെയ്യ് വഴക്കാണ് ഇവരുടെത്. കളരിയില്‍ നിന്നാണ് ഇവര്‍ യോഗയിലേയ്ക്ക് തിരിഞ്ഞത്. മക്കള്‍ കളരി പഠിക്കണമെന്ന് ഭാഗ്യലക്ഷ്മിയുടെ അച്ഛന് ബാലകൃഷ്ണന് നിര്‍ബന്ധമായിരുന്നു. മാത്രമല്ല ബാലകൃഷ്ണന് മികച്ച തബലവായനക്കാരനാണ്. ഭാഗ്യക്ഷ്മിയുടെ ഇരട്ട സഹോദരനായ ഭാഗ്യനാഥും സഹോദരന് നരേന്ദ്രനും കളരിയും യോഗയും അഭ്യസിക്കുന്നു.
ഇവരുടെ അമ്മ രജിത ചിത്രരചനയില്‍ പ്രാവീണ്യം നേടിയതാണ. ഗായത്രിയുടെ അച്ഛന് രാധാകൃഷ്ണന് അഡയാര്‍ സര്‍വ്വകലാശാലയില്‍ നിന്നും ഘടം വായനയില്‍ കലൈമാമണി സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. ഭാര്യ മഹേശ്വരി. മറ്റുമക്കള്‍ മക്കള്‍ ഹരിശങ്കര്‍, സിദ്ധാര്‍ത്ഥ്. ഇവരും കളരിയും യോഗയും അഭ്യസിക്കുന്നു. ഭാഗ്യലക്ഷ്മി ചേപ്പുംപാറ ക്ലൂനി പബ്ലിക്ക് സ്കൂളിലും ഗായത്രി മഞ്ഞാമറ്റം സെന്റ് ജോസഫ് എച്ച്എസ്എസിലെയും 10-ാംക്ലാസ് വിദ്യാര്‍ത്ഥികളാണ്. യോഗക്കും കളരിക്കും ഈ കുടുംബം നല്കുന്ന പ്രാധാന്യം ആര്‍ക്കും പ്രചോദനം നല്‍കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: