കാട്ടിക്കുളം:വന്യമൃഗശല്യത്തിനെതിരെ ചേലൂര്‍ നിവാസികള്‍ വൈല്‍ഡ് ലൈഫിന് പരാതി നല്കി. ചേലുര് അസീസി സ്കുളില്‍ ചേര്‍ന്ന പ്രദേശവാസികളുടെ കമ്മിറ്റിയാണ് തോല്പെട്ടി അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്ഡന് പരാതി നല്‍കിയത്. രാവും പകലും ഇല്ലാതെ കാട്ടാന പ്രദേശത്ത് ശല്യം ഉണ്ടാക്കുന്നു.
കാര്‍ഷിക വിളകളും നശിപ്പിക്കുന്നു. കൃഷി വരുമാനമായി കണ്ട് ജീവിക്കുന്ന കര്‍ഷകര്‍ക്ക് ആന,മാന്‍ കാട്ടുപോത്ത് കുരങ്ങ് എന്നിവ മൂലം നിരന്തരം കാര്‍ഷിക വിളകള്‍ നശിക്കുന്നതിനാല്‍ കര്‍ഷകരുടെ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയാണ്.കൂടാതെ ഏത് സമയത്തും കാട്ടാന ഭീഷണിയിലാണ് പ്രദേശമെന്നുമാണ് പരാതി
.വന്യമൃഗങ്ങളെ പ്രതിരോധിക്കാനും കാര്‍ഷിക വിളകള്‍ നശിപ്പിച്ചതിനുള്ള നഷടപരിഹാര തുക കൂട്ടാനും റെയില്‍വ്വേ ഉരുക്ക് വേലി അടിയന്തരമായി സ്ഥാപിണമെന്നും നാട്ടുകാര്‍ ആവിശ്യപെട്ടു. കുടാതെ കുരങ്ങ് ശല്യത്തിനെതിരെ പ്രത്യേക വനംവകുപ്പിന്റെ സ്കോഡ് ആരംഭിക്കണമെന്നാണ് ആവശ്യം. വാര്‍ഡ് മെംബര്‍ ഇ കെ ഗോപി, ജോര്‍ജ് അറുകക്കല്, അനൂപ് ബ്രദര്‍ ,പി ജെ മത്തായി ,സുധാകരന് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: