ബെംഗളൂരു: ബെംഗളൂരുവില്‍ കൊറോണ കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാന്‍ സിറ്റിസണ്‍ ക്വാറന്റീന്‍ സ്‌ക്വാഡ് രൂപീകരിക്കുന്നു. കൊറോണ പ്രതിരോധങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന പ്രത്യേക ടാസ്‌ക് ഫോഴ്‌സിന് കീഴിലായിരിക്കും സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുക.
ബെംഗളൂരുവിലെ ഒരോ വാര്‍ഡിലും ഹോം ക്വാറന്റീന്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായിരിക്കും അവിടങ്ങളിലെ പൗരന്മാരെ നിയോഗിക്കുക. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയ പകുതയിലധികം പേരും സേവാ സിന്ധു പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
അതുകൂടാതെ നിരവധി പേര്‍ ഹോം ക്വാറന്റീന്‍ നിബന്ധന പാലിക്കുന്നുമില്ല. കൃത്യമായ രജിസ്‌ട്രേഷനിലൂടെ എത്താത്തിനാല്‍ ഇവരെ കണ്ടുപിടിച്ച് നിരീക്ഷണത്തിലാക്കുന്നതിനായാണ് ഒരോ മേഖലയിലും ജനങ്ങളെ പങ്കാളികളാക്കി സിറ്റിസണ്‍ ക്വാറന്റീന്‍ സ്‌ക്വാഡ് രൂപീകരിക്കുന്നത്.
ക്വാറന്റീനില്‍ ലംഘിക്കുന്നതായി നിരവധി പരാതികളാണ് അധികൃതര്‍ക്ക് ലഭിക്കുന്നത്. സേവാ സിന്ധു വഴി രജിസ്റ്റര്‍ ചെയ്ത് വന്നരില്‍ കുറച്ചു പേര്‍ തെറ്റായ വിലാസമാണ് നല്‍കിയിരിക്കുന്നത്. ഇത്തരക്കാരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
ഇത്തരം സാഹചര്യത്തില്‍ ഒരോ പ്രദേശത്തെയും 50 മുതല്‍ 100 വീടുകളില്‍ നിരീക്ഷിക്കാന്‍ ഒരോ ആളെ ഉള്‍പ്പെടുത്തിയായിരിക്കും സ്‌ക്വാഡ് ഉണ്ടാക്കുക. അതാത് സ്ഥലത്ത് എത്തുന്ന അന്തര്‍ സംസ്ഥാന യാത്രക്കാര്‍, രാജ്യാന്തര യാത്രക്കാര്‍ തുടങ്ങിയവര്‍ ക്വാറന്റീന്‍ നിബന്ധന പാലിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് കൊറോണ ചുമതലയുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് കൃത്യമായ ഇടവേളകളില്‍ വിവരം നല്‍കണം.
ക്വാറന്റീന്‍ ലംഘിക്കുന്നവരെ കുറിച്ചുള്ള വിവരം നല്‍കാനും അവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും സ്‌ക്വാഡിന്റെ സഹായം തേടും. സ്‌ക്വാഡ് രൂപീകരിക്കുന്നതിനായി ജനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമാകാന്‍ അഭ്യര്‍ഥിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ബിബിഎംപി അറിയിപ്പ് നല്‍കി. ഇതിനോടകം നിരവധിപേരാണ് സ്‌ക്വാഡ് പ്രവര്‍ത്തനത്തിന് തയ്യാറാണെന്ന് അറിയിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: