കോഴിക്കോട്: കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇന്ത്യയേക്കാള്‍ പ്രിയം ചൈനയോടാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. എല്ലാ കാലത്തും ചൈനീസ് അനുകൂല നിലപാടാണ് സിപിഎമ്മിനെന്നും സുരേന്ദ്രന് കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിനാശകരമായ രാജ്യദ്രോഹ നിലപാട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ശബരിമല വിമാനത്താവളത്തിന് സര്‍ക്കാര്‍ ഭൂമിതന്നെ പണം കൊടുത്ത് ഏറ്റെടുക്കുന്നത് വിചിത്രമായ കാര്യമാണ്. കോടികളുടെ അഴിമതിയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
ഭൂമിറ്റക്കയ്യേറ്റക്കാരെ സഹായിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. യുഡിഎഫും, കോണ്‍ഗ്രസ്സും, സിപിഐയും ഈ വിഷയത്തില്‍ അഭിപ്രായം തുറന്നു പറയാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: