വടകര: കോവിഡ് കാലത്തെ സംസ്ഥാന സര്‍ക്കാറിന്റെ തീവെട്ടിക്കൊള്ളക്കെതിരെയും പ്രവാസികളോടുള്ള അവഗണനക്കെതിരെയും ബിജെപിയുടെ നേതൃത്വത്തില്‍ മണ്ഡലം കേന്ദ്രങ്ങളില്‍ പ്രത്യക്ഷ സമരം സംഘടിപ്പിച്ചു.
കേരളത്തിന്റെ പുരോഗതിക്ക് എന്നും താങ്ങായി നിന്ന പ്രവാസികളെ കൊറോണ പരത്തുന്ന നികൃഷ്ടജീവികളായാണ് പിണറായി സര്‍ക്കാര്‍ ഇപ്പോള്‍ കാണുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. വി.കെ. സജീവന് പറഞ്ഞു.
വടകരയില്‍ ബിജെപി സംഘടിപ്പിച്ച പ്രത്യക്ഷ സമരം ഉദ്ഘാടനം ചെയ്യുകയായി രുന്നു അദ്ദേഹം.
പ്രവാസികള്‍ക്ക് ക്വാറന്റയിന്‍ സംവിധാനം, ചികിത്സ, പുനരധിവാസം തുടങ്ങിയ കാര്യങ്ങള്‍ ഒരുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടിരിക്കുകയാണ്.
കോവിഡിന്റെ മറവില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിലൂടെയും ഇലക്ട്രിസിറ്റി ബില്ലിലൂടെയും ജനങ്ങളെ പിഴിഞ്ഞ് പണം വസൂലാക്കാനുള്ള ശ്രമം മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡണ്ട് വ്യാസന് പുതിയ പുരയില്‍ അദ്ധ്യക്ഷത വഹിച്ചു.
ബിജെപി നോര്‍ത്ത് നിയോജക മണ്ഡലംതല പ്രത്യക്ഷ സമരം സംസ്ഥാന വൈസ് പ്രസിഡണ്ട് വി.വി. രാജന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ. ഷൈബു അദ്ധ്യക്ഷനായി.
ബേപ്പൂര്‍ നിയോജകമണ്ഡലം കമ്മറ്റി രാമനാട്ടുകരയില്‍ സംഘടിപ്പിച്ച സത്യഗ്രഹം സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് അദ്ധ്യക്ഷനായി.
കുന്ദമംഗലത്ത് ദേശീയ കൗണ്‍സില്‍ അംഗം ചേറ്റുര്‍ ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. നിത്യാനന്ദന് അധ്യക്ഷനായി.
പേരാമ്പ്ര ബസ്സ്റ്റാന്റ് പരിസരത്ത് ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വി.സി. ബിനീഷ് അധ്യക്ഷനായി.
കൊയിലാണ്ടി ബസ്സ്റ്റാന്റില് ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജയ്കിഷ് എസ്.ആര് അധ്യക്ഷനായി.
ബാലുശ്ശേരി സബ് രജിസ്ട്രാര്‍ ഓഫീസിനു മുന്നില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജന് ഉദ്ഘാടനം ചെയ്തു. നിയേജക മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം അധ്യക്ഷനായി. നാദാപുരത്ത് നടന്ന പ്രത്യക്ഷ സമരം യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫുല്‍ കൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ.കെ. രഞ്ജിത്ത്, രവി വെള്ളൂര്‍, കെ.ടി .കെ. ചന്ദ്രന്, കെ.ടി. കുഞ്ഞിക്കണ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: