കാഞ്ഞങ്ങാട്: കേരള സര്‍ക്കാര്‍ പ്രവാസികളെ കാണുന്നത് വിദേശികളെ പോലെയെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് ആരോപിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബിജെപി സംസ്ഥാനതലത്തില്‍ നിയോജക മണ്ഡല കേന്ദ്രങ്ങളില്‍ നടത്തുന്ന ധര്‍ണ്ണാ സമരത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ആര്‍ഡി ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസികളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത് ക്രൂരതയാണ്. മുഴുവന്‍ പ്രവാസികളേയും നാട്ടിലെത്തിക്കണമെന്നും വരുന്നവര്‍ക്കെല്ലാം ക്വാറന്റൈന് സൗകര്യമൊരുക്കാമെന്നും പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രം പതിനായിരം ആളുകളെ തിരികെയെത്തിച്ചപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. പ്രവാസികളെത്താതിരിക്കാനായി കടുത്ത നിബന്ധനകളും നിയന്ത്രണങ്ങളും ഏര്‍പ്പാട് ചെയ്യുകയാണ്. മുഴുവന്‍ ആളുകളും നാല്പത്തെട്ടു മണിക്കൂറിന്നുള്ളില്‍ കോറോണ ടെസ്റ്റ് നടത്തി രോഗമില്ലായെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന അപ്രായോഗികവും പ്രവാസികള്‍ക്ക് ലഭ്യമാകാത്തതുമാണ്. ഇത് മനപൂര്‍വ്വം പ്രവാസികള്‍ തിരികെയെത്താതിരിക്കാനുള്ള ശ്രമമാണെന്നും വ്യക്തമാണ്. ഇത്തരത്തില്‍ പ്രവാസികളോട് കാണിക്കുന്ന അവഗണയും ക്രൂരതയും കേരള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ലക്ഷകണക്കിന് വരുന്ന പ്രവാസികളും കുടുംബാംഗങ്ങളും ആശങ്കയിലാണ്. ആയതിനാല്‍ കേരള സര്‍ക്കാര്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത കടുംപിടുത്തം ഒഴിവാക്കി പ്രവാസികളുടെ മടങ്ങിവരവിനുള്ള തടസ്സങ്ങള്‍ നീക്കണമെന്നും അല്ലാത്ത പക്ഷം രൂക്ഷമായ പ്രതിഷേധ സമര പരമ്പരകളെ നേരിടേണ്ടിവരുമെന്നും വേലായുധന് മുന്നറിയിപ്പു നല്കി. കേരളത്തിലെ ഇടതു സര്‍ക്കാര്‍ കൊറോണാ പ്രതിരോധ നടപടികളില്‍ ഉദാസീന നയമാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ എല്ലാവിധ സഹായവും പണവും അനുവദിച്ചു കൊടുത്തിട്ടും കേരള സര്‍ക്കാര്‍ പല കാര്യങ്ങളിലും പിന്നോട്ട് പോയിരിക്കുകയാണെന്ന് വേലായുധന് ആരോപിച്ചു.
ധര്‍ണയില്‍ മണ്ഡലം പ്രസിഡണ്ട് എന്‍. മധു അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എം.ബാല്‍രാജ്, മണ്ഡലം ഭാരവാഹികളായ ജയറാം മാസ്റ്റര്‍, പി.പത്മനാഭന്, അശോകന് മേലത്ത്, ബിജി ബാബു, വീണാ ദാമോദരന്‍, ഗീതാ ബാബു രാജ്, എച്ച്.ആര്.ശ്രീധരന്, കൃഷ്ണന് അരയി, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രടറി ടി.വി. ശരത്, എന്നിവര്‍ സംബന്ധിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എം. പ്രശാന്ത് സ്വാഗതവും കെ.കെ. വേണുഗോപാല്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: