ബേപ്പൂര്‍: കേന്ദ്രസര്‍ക്കാറിന്റെ അമൃത് പദ്ധതിയില്‍ ഫണ്ട് പാസായിട്ടും ബി.കെ. കനാലിന്റെ രണ്ടര കിലോമീറ്ററോളം വരുന്ന ഭാഗങ്ങളില്‍ പ്രാഥമിക ശുചീകരണം പോലും നടത്താന്‍ തയ്യാറാകാത്ത കോഴിക്കോട് കോര്പ്പറേഷന് നടപടിക്കെതിരെ യുവമോര്‍ച്ച ബേപ്പൂര്‍ മണ്ഡലം കമ്മറ്റി കോര്പ്പറേഷന് ബേപ്പൂര്‍ സോണല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു. രണ്ടു പ്രളയത്തിലും പാഠം പടിക്കാത്ത സര്‍ക്കാര്‍ പ്രളയത്തെ അതിജീവിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്താതെ ഈ കൊറോണ ക്കാലത്തും ജനങ്ങളെ പ്രളയഭീതിയിലേക്ക് തള്ളിവിടുകയാണെന്ന് യുവമോര്‍ച്ച ആരോപിച്ചു. ബേപ്പൂര്‍ സോണല്‍ ഓഫീസ് സൂപ്രണ്ടിനും കോര്പ്പറേഷന് സെക്രട്ടറിക്കും യുവമോര്‍ച്ച പരാതി നല്കി.
ബിജെപി സംസ്ഥാന സമിതി അംഗവും കൗണ്‍സിലറുമായ ഷൈമ പൊന്നത്ത് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സജീഷ് കാട്ടുങ്ങല്‍ അദ്ധ്യക്ഷനായി. ബിജെപി മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത്, ഗിരീഷ് പി. മേലേടത്ത്, ടി.കെ. ഷിംജീഷ്, എ.വി. ഷിബീഷ്, രാജേഷ് പൊന്നാട്ടില്‍, ടി. പ്രഗീഷ്, രോഹിത്ത് കമ്മലാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: