കോഴിക്കോട്: ചൈനീസ് ആക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് ബിജെപി കാരപ്പറമ്പ് ഏരിയാ കമ്മറ്റി ആദരാഞ്ജലി അര്‍പ്പിച്ചു. ഈസ്റ്റ്ഹില്‍ നടന്ന ചടങ്ങില്‍ റിട്ട. സുബേദാര്‍ മേജര്‍ എന്‍.പി. വസന്തന് പുഷ്പാര്‍ച്ചന നടത്തി. കൗണ് സിലര് നവ്യ ഹരിദാസ്, പ്രവീണ്‍ തളിയില്‍, സജീന്ദ്രന് അജിത്ത്കുമാര്‍, ശിവപ്രസാദ്, ജഗന്നാഥന്, ടി. ഹരീഷ്, സായ്നാഥ്, ഗോപാലകൃഷ്ണന്, പുരുഷോത്തമന്, ശ്രീനിവാസന് എന്നിവര്‍ സംസാരിച്ചു.
ബിഡിജെഎസ് നോര്‍ത്ത് മണ്ഡലം മലാപ്പറമ്പ് ജംഗഷനില്‍ ദീപം തെളിയിച്ച് ആദരാഞ്ജലി അര്‍പ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സുനില്‍കുമാര്‍ പുത്തൂര്‍മഠം, പി.സി. അശോകന്, ഉണ്ണി കരിപ്പാലി, ഷിനോജ് പുളിയോളി, ബിന്ദു, രാധ’ബൈജു നാഥ്, പ്രജിത്ത് ‘സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
കൊയിലാണ്ടി താലൂക്കിലെ പൂര്‍വ്വ സൈനികര്‍ ആദരാഞജലി അര്‍പ്പിച്ചു. പി.വി. വേണു റോചാലന്, സൂരേഷ് ബാബു, ശിവദാസന്‍, കെ. രാഘവന്, യു.കെ. രാഘവന് നായര്‍, മുരളി മൂടാടി, സി.പി. ശ്രീശന്, സി. ശശീന്ദ്രന്, കെ. സോമന്, ഗംഗാധരന്, മുരളീധരന് എന്നിവര്‍ പങ്കെടുത്തു.
വില്ല്യപ്പള്ളിയില്‍ വിമുക്തഭടന്മാരായ കരുണാകരകുറുപ്പ്, മോഹനന്, പത്മനാഭന് എന്നിവര്‍ ദീപം തെളിയിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഹിന്ദു ഐക്യവേദി ജില്ല വര്‍ക്കിംഗ് പ്രസിഡണ്ട് സദാനന്ദന് ആയാടത്തില്‍, പൂര്‍വ്വ സൈനിക സേവ പരിക്ഷത്ത് വടകര താലൂക്ക് പ്രസിഡണ്ട് ഉണ്ണികൃഷ്ണന്, സുരേന്ദ്രന്, എം.വിനോദന്‍, സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
യുവമോര്‍ച്ച കൊയിലാണ്ടി മുനിസിപ്പാലിറ്റി കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമയുടെ മുന്നില്‍ ദീപങ്ങള്‍ തെളിയിച്ച് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. രാഹുല്‍ പെരുവട്ടൂര്‍. ഉണ്ണികൃഷ്ണന് മുത്താമ്പി, അഡ്വ സത്യന്, ഷംജിത, അതുല്‍ പെരുവട്ടൂര്‍ എന്നിവര്‍ നേതൃത്വം നല്കി.
വടകരയില്‍ ഗാന്ധി പ്രതിമക്ക് മുന്പില് ഭാരത്മാതാ പൂജ നടത്തി. സദാനന്ദന് ആയാടത്തില്‍ ഉദ്ഘാടനം ചെയ്തു. പവിത്രന്, സജീവന്, ബാബു സ്വാമി മേപ്പയില്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തി.
ഹിന്ദു ഐക്യവേദി ആയഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഭാരത് മാത പൂജ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രതീഷ് അധ്യക്ഷനായി. ശശി ആലാറ്റില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുരേഷ് ആയഞ്ചേരി, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സി.ടി.കെ. ലിജേഷ് എന്നിവര്‍ സംസാരിച്ചു.
യുവമോര്‍ച്ച നീലേശ്വരം, മുക്കം യൂണിറ്റ് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ചൈനീസ് പതാക കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. മനുസുന്ദര്‍, സി.ടി. ജയപ്രകാശ്, ദീപേഷ്, അതുല്‍ രാജ്, പ്രജീഷ് പൂക്കാട്, ഹരിപ്രസാദ്, ദീപു എന്നിവര്‍ നേതൃത്വം നല്കി. ബിജെപി പുതുപ്പാടി പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഈങ്ങാപ്പുഴയില്‍ ചൈനീസ് പതാക കത്തിച്ചു. കെ.എം.സജീവന്, പി.വി. സാബു, ഷിജു, അയ്യില്‍ പ്രകാശന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: