മുളിയാര്‍: ഭാരതവും ചൈനയും അതിര്‍ത്തിയില്‍ നടക്കുന്ന സങ്കീര്‍ണമായ പ്രശ്നത്തില്‍ കൊടിയുടെ നിറം നോക്കാതെ ഭാരതത്തിനുവേണ്ടി നിലകൊള്ളാന്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു സാധിക്കുമോയെന്ന് പാര്‍ട്ടി നയപ്രഖ്യാപനം നടത്തണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രാജന് മുളിയാര്‍ ആവശ്യപ്പെട്ടു.
മധുരമനോജ്ഞമായ ചൈനയെക്കുറിച്ച് സ്റ്റഡിക്ലാസ് നടത്തുന്ന സഖാക്കള്‍ വീര മൃത്യു വരിച്ച നമ്മുടെ സൈനികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ തയ്യാറാവണം. അല്ലാത്ത പക്ഷം സഖാക്കളുടെ രാജ്യസ്നേഹം അവരുടെ മാതൃരാജ്യമായ ചൈനയോടാണെന്ന് വിലയിരുത്തേണ്ടിവരും.
വീരസൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഹിന്ദു ഐക്യവേദി മുളിയാര്‍ പഞ്ചായത്ത് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ ജില്ലാ ട്രഷറര്‍ വാമന ആചാര്യ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ദാമോധരന് സ്വാഗതവും ശ്രീധരഗുരുസ്വാമി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: