ന്യൂദല്‍ഹി: ചൈനീസ് പ്രതിരോധം മറികടന്ന് ലഡാക്കിലെ ഗല്‍വാന്‍ നദിക്ക് കുറുകേയുള്ള പാലം നിര്‍മ്മാണം ഇന്ത്യ പൂര്‍ത്തിയാക്കി. 60 മീറ്റര്‍ നീളമുള്ള പാലം ഇന്ത്യയെ സംബന്ധിച്ച് ഏറെ തന്ത്രപ്രധാനമാണ്. ദുര്ബാക് മുതല്‍ ദൗലത് ബേഗ് ഓള്‍ഡി വരെ നീളുന്ന 255 കിലോമീറ്റര്‍ പാതയിലെ പ്രധാന പോയിന്റാണ് പണി പൂര്‍ത്തിയായ പാലം.
ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന റോഡ് നിര്‍മ്മാണം തടയാന്‍ ലക്ഷ്യമിട്ടാണ് ഗല്‍വാന്‍ വാലിയില്‍ ചൈനീസ് അതിക്രമം ഉണ്ടായതും. എന്നാല്‍ മേയ് മുതല്‍ ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ സംഘര്ഷമുണ്ടാക്കിയപ്പോഴും ഇന്ത്യ റോഡ് നിര്‍മ്മാണം ഒരു ദിവസം പോലും നിര്‍ത്തിവെച്ചിരുന്നില്ല.
ചൈനയുടെ കൈവശമുള്ള അക്സായ് ചിന്നിലേക്ക് എത്തുന്ന റോഡ് നിര്‍മ്മാണം പൂര്‍ത്തിയായത് ചൈനയ്ക്ക് നയതന്ത്ര-ഭൂമിശാസ്ത്ര തലങ്ങളില്‍ വെല്ലുവിളിയാണ്. ചൈന നിര്‍ത്തണമെന്ന് ലക്ഷ്യമിട്ട റോഡ് നിര്‍മ്മാണമാണ് ഇന്ത്യ ഇവിടെ പൂര്‍ത്തീകരിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: