ബീജിങ്: ഇന്ത്യാ അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടായതിനു പിന്നാലെ ചൈനക്കെതിരെ തയ്വാനും ഹോങ്കോങ്ങും. ആഭ്യന്തര കലാപത്തിന് സൂചന നല്‍കികൊണ്ടാണ് പരസ്യപ്രതിഷേധവുമായി ഇവര്‍ രംഗത്തുവന്നത്.
ഹോങ്കോങ് സമൂഹമാധ്യമമായ ലിക്ജിയില്‍ ചൈനീസ് വ്യാളിയെ അമ്പെയ്യുന്ന ശ്രീരാമന്റെ ചിത്രം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് ചൈനക്കെതിരെ പ്രതിഷേധം ശക്തമായത്. ‘ശ്രീരാമന് ചൈന വ്യാളിയെ കൊല്ലും’ എന്നാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്ന സന്ദേശം. ഈ സന്ദേശം സോഷ്യല്‍ മീഡിയിയില്‍ ട്രെന്‍ഡിങ്ങ് ആയതോടെ തയ്വാന് ന്യൂസ് ഫോട്ടോ ഓഫ് ദ് ഡേ ആക്കി ഈ ചിത്രം നല്‍കിയിരുന്നു. ഇത് ചൈനയ്ക്കുള്ള സന്ദേശമാണെന്നാണ് വിദേശമാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ട്.
ഹോങ്കോങ്ങില്‍ കഴിഞ്ഞ കുറെ മാസങ്ങളായി കമ്മ്യൂണിസ്റ്റ് ചൈനക്കെതിരെ വന്‍ ജനാധിപത്യ പ്രക്ഷോഭം നടക്കുന്നുണ്ട്. ചൈനക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രംഗത്തുവന്നതോടെ ചൈനാവിരുദ്ധ ജനാധിപത്യ പ്രക്ഷോഭകര്‍ ആവേശത്തിലായിട്ടുണ്ട്. ചൈനയുടെ അധിനിവേശം തടയാന്‍ എന്തുനടപടിയും സ്വീകരിക്കുമെന്നാണ് ഹോങ്കോങ്ങിലെ ജനകീയ പ്രക്ഷോഭകരുടെ നിലപാട്. ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ്കോങ് സ്വയംഭരണാവകാശത്തോടെ 1997 ലാണു ചൈനയുടെ കീഴിലായത്. എന്നാല്‍, കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ഹോങ്കോങ്ങിന്റെ എല്ലാ അധികാരങ്ങളും കവര്‍ന്നെടുക്കാനാണ് ചൈന ശ്രമിക്കുന്നത്.
തയ്വാനും ചൈനയും തമ്മിലുള്ള തര്‍ക്കങ്ങള്‍ അതിരൂക്ഷമായി തുടരുമ്പോഴാണ് ഭാരതത്തിന് പരസ്യപിന്തുണയുമായി തയ്വാന് എത്തുന്നത്. 1949 ഒക്ടോബര്‍ ഒന്നിന്് ചൈനയില്‍ കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വരുന്നത്. യുദ്ധം ജയിച്ച മാവോ സെ ദുങ് ചൈനയെ റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചു. അന്ന് പരാജിതനായ ചിയാങ് കയ് ഷെക് തന്റെ സൈന്യത്തോടൊപ്പം തയ്വാന് ദ്വീപിലേക്ക് പലായനം ചെയ്തു. തുടര്‍ന്ന് തായ്പെയ് തലസ്ഥാനമാക്കി ഭരണമാരംഭിക്കുകയും ചെയ്തു.
എന്നാല്‍ തയ്വാന് തങ്ങളുടെ അധീനതയില്‍ ആണെന്നാണ് ചൈന ഇപ്പോള്‍ ഉയര്‍ത്തുന്ന വാദം. തയ്വാന് പ്രസിഡന്റ് സായ് ഇങ് വെന്നിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബിജെപി എംപിമാര്‍ പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: