ഭോപ്പാല്‍ : കൊറോണ വൈറസ് രോഗബാധിതനായി ചികിത്സയില്‍ കഴിയവേ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ പിപിഇ കിറ്റ് ധരിച്ച വോട്ട് രേഖപ്പെടുത്താനെത്തി കോണ്‍ഗ്രസ് എംഎല്‍എ. മധ്യപ്രദേശ് ഷാജാപൂര്‍ കാലാപീപല്‍ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ കുണാല്‍ ചൗധരിയാണ് ഇത്തരത്തില്‍ വോട്ട് ചെയ്യാനെത്തിയത്.
ഏറ്റവും ഒടുവിലാണ് കുണാല്‍ ചൗധരി വോട്ട് രേഖപ്പെടുത്തി മടങ്ങിയത്. വോട്ട് രേഖപ്പെടുത്തിയ കുണാലിന്റെ എന്‍വലപ്പ് പ്രത്യേകം സൂക്ഷിച്ചിരിക്കുകയാണ്. സുരക്ഷാ മുന്‍കരുതലുകളോടെ മാത്രമേ ഇത് തുറക്കൂ. കോവിഡ് രോഗിയായ എംഎല്‍എ വോട്ട് രേഖപ്പെടുത്തി മടങ്ങിയതിനു പിന്നാലെ നിയമസഭാ മന്ദിരത്തിന്റെ പരിസരം അണുനശീകരണം നടത്തി.
എല്ലാവരും വോട്ട് ചെയ്തതിന് ശേഷമാണ് ചൗധരി വോട്ട് ചെയ്തത്. ജൂണ്‍ 14-നാണ് കുണാല്‍ ചൗധരിക്ക് കൊറോണ സ്ഥിരീകരിച്ച് ചികിത്സയ്ക്കായി പ്രവേശിച്ചത്. അതേസമയം മധ്യപ്രദേശില്‍നിന്നുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള വോട്ടിങ് പൂര്‍ത്തിയായി. അഞ്ച് മണിക്ക് വോട്ടെണ്ണല്‍ ആരംഭിച്ച് ആറ് മണിയോടെ ഫലം പ്രഖ്യാപിക്കും. സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ഏറ്റവും ആദ്യം വോട്ട് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: