തിരുവനന്തപുരം : അംഗന്‍വാടി ടീച്ചര്‍മാര്‍ക്കെതിരായ വിവാദ പരാമര്‍ശത്തില്‍ നടന് ശ്രീനിവാസനെതിരെ വനിതാ കമ്മീഷന് അംഗങ്ങള്‍ കേസെടുത്തു.അംഗന്‍വാടി ടീച്ചര്മാര് നല്കിയ പരാതിയിന്മേലാണ് കേസ്. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു ശ്രീനിവാസന്റെ വിവാദ പരാമര്‍ശം. ജപ്പാനില്‍ പ്ലേ സ്കൂള്‍, കിന്റര്‍ ഗാര്ഡന് തുടങ്ങിയ സ്കൂളുകളില്‍ സൈക്കോളജിയും സൈക്യാട്രിയും ഒക്കെ ഉള്ള അദ്ധ്യാപകര്‍ പഠിപ്പിക്കുന്നുണ്ട്. ഇവിടെ അംഗന്‍വാടി എന്നു പറഞ്ഞു ഒരു വിദ്യാഭ്യാസവും ഒരു ജോലിയും ഇല്ലാത്ത ആള്‍ക്കാരെ പിടിച്ചു നിര്‍ത്തുകയാണ്. അവരുടെ ഇടയില്‍ ആണ് ഈ കുട്ടികള്‍ വളരുന്നത്. അതുകൊണ്ട് ആ നിലവാരത്തിലേ ആ കുട്ടികള്‍ക്ക് വളരാന്‍ കഴിയൂ. ഇതായിരുന്നു നടന് ശ്രീനിവാസന്റെ പരാമര്‍ശം.
ഈ പരാമര്‍ശത്തിനെതിരെ അംഗന്‍വാടി അധ്യാപികമാര്‍ വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീനിവാസനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് വനിതാ കമ്മീഷന് കേസ് എടുത്തത്. ശ്രീനിവാസന് നടത്തിയ പരാമര്‍ശം പിന്‍വലിക്കണമെന്ന് വനിതാ കമ്മിഷന് അംഗം ഷാഹിദാ കമാലും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: