ന്യൂദല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍്ക്കാര്‍ പ്രഖ്യാപിച്ച ‘ഗരിബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍’ ഗ്രാമീണ തൊഴില്‍ദാന-പൊതുമരാമത്ത് പദ്ധതിയ്‌ക്ക് നാളെ തുടക്കം കുറിക്കും.ബീഹാറിലെ ഖഗാരിയ ജില്ലയിലുള്ള ബെല്‍ദൗര്‍ ബ്ലോക്കിലെ തെലിഹാര്‍ ഗ്രാമത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിര്‍വഹിക്കും.അടുത്ത നാലു മാസങ്ങള്‍ക്കകം മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതിനും ഗ്രാമീണരായ എല്ലാ പൗരന്മാരെയും ശാക്തീകരിക്കാനും ഉപജീവന മാര്‍ഗ്ഗങ്ങള്‍ സൃഷ്ടിക്കാനും പദ്ധതി കൊണ്ട് സാധ്യമാകുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.
. കോവിഡ് മൂലം പ്രഖ്യാപിച്ച അടച്ചിടലിനു ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുരുഷന്മാരും വനിതകളുമായ ധാരാളം തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിയെത്തി. ഈ കുടിയേറ്റ തൊഴിലാളികള്‍ കൂടുതലായി മടങ്ങിയെത്തിയ ജില്ലകള്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും പ്രത്യേകം വേര്‍തിരിച്ചു മനസ്സിലാക്കിയിട്ടുണ്ട്. ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ്, ഒഡീഷ എന്നീ 6 സംസ്ഥാനങ്ങളിലായി ഏകദേശം 116 ജില്ലകളില്‍ കുടിയേറ്റ തൊഴിലാളികള്‍ മടങ്ങിയെത്തിയതായാണ് വ്യക്തമായിരിക്കുന്നത്. ഇതില്‍ 27 എണ്ണം പ്രത്യേക വികസന ലക്ഷ്യം വച്ചു മുന്നേറുന്ന അഭിലാഷ ജില്ലകളാണ്.
മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളുടെ തൊഴില്‍ നൈപുണ്യ വിവരങ്ങളുടെ വിശദമായ രേഖ തയ്യാറാക്കിയിട്ടുണ്ട്. അവരില്‍ ഭൂരിഭാഗവും ഏതെങ്കിലും തരത്തിലുള്ള തൊഴിലുകളില്‍ പ്രാവീണ്യമുള്ളവരാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ‘ഗരിബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍’ ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുക.
പ്രത്യേക ദൗത്യമെന്ന നിലയില്‍ പ്രാവര്‍ത്തികമാവുന്ന 125 ദിവസത്തെ സംഘടിതമായ പ്രവര്‍ത്തനമാകും നടത്തുക.ഒരു വശത്ത് കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനും മറുവശത്ത് ഗ്രാമപ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനുമായി 50,000 കോടി രൂപാ മുതല്‍ മുടക്കില്‍ 25 വ്യത്യസ്തതരത്തിലിലുള്ള പ്രവര്‍ത്തികള്‍ തീവ്രമായി നടപ്പിലാക്കും.12 വ്യത്യസ്ത മന്ത്രാലയങ്ങള്‍ ഏകോപിപ്പിച്ചാണ് പദ്ധതി നടത്തിപ്പിലാക്കുക











