ന്യൂദല്‍ഹി:അടുത്ത അഞ്ചുവര്‍ഷം കൊണ്ട്, വൈദ്യുതവാഹന നിര്‍മ്മാണരംഗത്തെ പ്രബല കേന്ദ്രമായി, രാജ്യം മാറുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി വിശ്വാസം പ്രകടിപ്പിച്ചു. ഈ മേഖലയ്ക്ക്, സാധ്യമായ എല്ലാ ഇളവുകളും നല്കാന് ഭരണകൂടം ശ്രമിച്ചുവരികെയാണ്. വൈദ്യുതവാഹനങ്ങളുടെ മേലുള്ള ചരക്കുസേവനനികുതി 12 ശതമാനമായി കുറച്ചുവെന്നും ഗഡ്കരി ചൂണ്ടിക്കാട്ടി.
വൈദ്യുതവാഹന നിര്‍മ്മാണ മേഖല നേരിടുന്ന പ്രശ്നങ്ങളെപ്പറ്റി താന്‍ ബോധവാനാണെന്നും, വാഹനങ്ങളുടെ വില്പന വര്‍ധിക്കുന്നതോടെ അവയ്ക്ക് പരിഹാരമാകുമെന്ന് ഉറപ്പുണ്ടെന്നും, ഒരു വെബ്ബിനാറില്‍ പങ്കെടുക്കവെ ഗഡ്കരി അഭിപ്രായപ്പെട്ടു. ചൈനയുമായി വ്യാപാര വാണിജ്യ ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ ലോകത്തിനു ഇപ്പോള്‍ താല്പര്യമില്ല. വ്യാപാര രംഗത്തുണ്ടായിരുന്ന ഈ മാറ്റം ഇന്ത്യക്ക് വലിയ ഒരു അവസരമാണ്.
പൊതു-സ്വകാര്യ നിക്ഷേപങ്ങള്‍ യോജിപ്പിച്ചു നന്നായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ പൊതുഗതാഗത മാതൃകയും അദ്ദേഹം, വെബ്ബിനാറില്‍ എടുത്തുപറഞ്ഞു. വരാനിരിക്കുന്ന ദല്‍ഹി-മുംബൈ ഹരിത ഇടനാഴിയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുത ദേശീയപാത നടപ്പാക്കാന്‍ ഉള്ള ശ്രമങ്ങള്‍ നടന്നുവരുന്നതായും കേന്ദ്രമന്ത്രി സൂചന നല്കി.
തദ്ദേശീയവത്കരണത്തിലേക്ക് നീങ്ങി, പ്രധാനമന്ത്രിയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് ‘ പിന്തുണ നല്‍കണമെന്നും ഗഡ്കരി രാജ്യത്തെ വ്യവസായസമൂഹത്തിനോട് അഭ്യര്‍ത്ഥിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: