കളമശേരി: മരണം മുന്നില്‍ക്കണ്ട് കളമശേരി മെഡിക്കല്‍ കോളജിലെ നഴ്സിങ് അസിസ്റ്റന്റ് ലിഫ്റ്റില്‍ കുടുങ്ങിയത് ഒരു മണിക്കൂര്‍. പിപിഇ കിറ്റ് ധരിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് ശ്വാസംകിട്ടാതെ ലിഫ്റ്റില്‍ ബോധരഹിതയായി.
ഇന്നലെ വൈകിട്ട് ലിഫ്റ്റില്‍ കുടുങ്ങിയ നഴ്സിപ്പോള്‍ മെഡിക്കല്‍ കോളജില്‍ തന്നെ ചികിത്സയിലാണ്. കൊറോണ വാര്‍ഡില്‍ രോഗിയെ പരിചരിക്കുന്നതിനിടെ ഓപ്പറ്റേഷന് തിയറ്ററിലേക്ക് എക്കോ മെഷിന് അടിയന്തരമായി എത്തിക്കാനുള്ള സന്ദേശത്തെ തുടര്‍ന്നാണ് നഴ്സിങ് അസിസ്റ്റന്റായ താഹിറ നാലാം നിലയില്‍ നിന്ന് ലിഫ്റ്റില്‍ കയറിയത്.
ലിഫ്റ്റ് മുകളിലേക്ക് ഉയരുന്നതിനിടെ ബ്ലോക്കാവുകയായിരുന്നു. മുക്കാല്‍ മണിക്കൂറോളം അലാറം മുഴക്കിയിട്ടും ആരും എത്താതിരുന്നതോടെ ബോധരഹിതയായി ലിഫ്റ്റിനുള്ളില്‍ വീണ നഴ്സിനെ അവശനിലയിലാണ് പുറത്തെടുത്തത്.
ലിഫ്റ്റില്‍ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞതോടെ ബോധരഹിതയായി. അഞ്ച് മണി കഴിഞ്ഞാണ് താഹിറയെ ലിഫ്റ്റില്‍ നിന്ന് പുറത്തെത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയതെന്ന് താഹിറ ഷെയ്്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: