വാഷിങ്ടന്‍ ഡിസി; എത്യോപയിലെ യുഎസ് അംബാസഡറായി ഇന്ത്യന്‍ അമേരിക്കന്‍ ഡിപ്ലോമറ്റ് ഗീതാ പാസിയെ ട്രംപ് നാമനിര്‍ദേശം ചെയ്തു. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ആഫ്രിക്കന്‍ അഫയേഴ്സ് പ്രിന്‍സിപ്പള്‍ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു സീനിയര്‍ ഫോറിന് സര്‍വീസ് അംഗമായ ഗീത.
ദല്‍ഹിയിലെ യുഎ എംബസിയില്‍ പൊളിറ്റിക്കല്‍ ഓഫീസര്‍, പാക്കിസ്ഥാന്, അഫ്ഗാനിസ്്ഥാന്, ബംഗ്ലാദേശ് ഡസ്ക്ക് ഓഫീസര്‍ തുടങ്ങിയ നിരവധി തസ്തികകളില്‍ ഗീതാ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡ്യൂക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ന്യുയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയ ഗീതയ്ക്ക് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ഫെര്‍ഫോമന്‍സ് അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്. ഫ്രഞ്ച്, ജെര്‍മന്‍, ഹിന്ദി, റൊമേനിയന്‍, റഷ്യന്‍ തുടങ്ങിയ ഭാഷകളും ഗീത അനായാസമായി കൈകാര്യം ചെയ്യും.
ന്യുയോര്‍ക്കിലാണ് ഗീത ജനിച്ചു വളര്‍ന്നത്. ഫോറിന് സര്‍വീസില്‍ ചേരുന്നതിനു മുമ്പ് ന്യുയോര്‍ക്കില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് റിസേര്ച്ചറായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: